ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയത് മോഡിയുടെ ആഗ്രഹപ്രകാരം: മുല്ലപ്പള്ളി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com 02.06.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഗ്രഹപ്രകാരമാണു ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി പിണറായി വിജയന്‍ നിയമിച്ചതെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആരോപിച്ചു.

ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയ ഉടനെ സെന്‍കുമാറിനെ തിടുക്കപ്പെട്ടു മാറ്റിയ പിണറായിയുടെ നടപടി മോഡിയും പിണറായിയും തമ്മില്‍ ഉറപ്പിച്ച കരാറിന്റെ അടിസ്ഥാനത്തിലാണ്. ഇസ്രത്ത് ജഹാന്‍ കേസില്‍ നരേന്ദ്ര മോഡിയെയും അമിത്ഷായെയും വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ.

തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. തമിഴ്‌നാടിനെ സഹായിക്കാനാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം നിലനില്‍ക്കെ മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കിയത് മോഡിയുടെ ആഗ്രഹപ്രകാരം: മുല്ലപ്പള്ളി

Keywords: Thalassery, Kannur, Kerala, Mullappalli Ramachandran, Pinarayi vijayan, Chief Minister, Prime Minister, Narendra Modi, Police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia