യുവതിയെയും പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
Aug 16, 2014, 08:35 IST
തിരുവനന്തപുരം: (www.kvartha.com 16.08.2014) യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി പരാതി. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങാനായി ഓട്ടോയില്‍ കയറിയ യുവതിയെയും പെണ്‍കുട്ടിയെയും ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ഏഴ് ദിവസമായി തടങ്കലില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയ യുവതികള്‍ വെള്ളിയാഴ്ച അവിടെ നിന്നും രക്ഷപെട്ട് വര്‍ക്കല പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. അതോടെയാണ് പീഡനവിവരം പുറത്താവുന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരിയാണ് പെണ്‍കുട്ടി.
ഓഗസ്ത് ഒന്‍പതിനാണ് പനിബാധിച്ചതിനെ തുടര്‍ന്ന് 24 കാരിയായ യുവതിയും ഭര്‍തൃസഹോദരിയും ഡോക്ടറെ കാണാന്‍ വര്‍ക്കല താലൂക്കാശുപത്രിയിലെത്തിയത്. തിരികെ വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി. എന്നാല്‍, ഓട്ടോ ഡ്രൈവര്‍ യുവതികളെ വീട്ടിലെത്തിക്കാതെ താഴെവെട്ടൂര്‍ ചിലക്കൂര്‍ ഭാഗത്തേക്ക് പോവുകയും അവിടെ വെച്ച് മൂന്നു വീടുകളിലായി തടങ്കലില്‍ പാര്‍പ്പിച്ച് യുവതികളെ മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു.
പതിനഞ്ചോളം പേര്‍ തങ്ങളെ പീഡിപ്പിച്ചതായി ഇരുവരും നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഓഗസ്ത് ഒന്‍പതു മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാട്ടി സ്‌റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:

മുംബൈയില്‍ നിന്നെത്തിയ മൊഗ്രാല്‍ സ്വദേശി ജുമുഅ നിസ്‌കാരത്തിന് ശേഷം നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു
Keywords: Thiruvananthapuram, Woman., Girl, Kidnap, Molestation, Complaint, Police Station, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.