യുവതിയുമൊത്ത് പൊലീസ് ജീപ്പില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍, ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 05.07.2020) യുവതിയുമൊത്ത് പൊലീസ് ജീപ്പില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഐ സിആര്‍ സിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത് എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പില്‍ കറങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

യുവതിയുമൊത്ത് പൊലീസ് ജീപ്പില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍, ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

ജില്ലാ പൊലീസ് മേധാവിക്ക് വാട്‌സ് ആപ്പില്‍ കിട്ടിയ പരാതി ഡിസിആര്‍ബി ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സിഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂര്‍ അഡിഷണല്‍ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടര്‍ അന്വേഷണം നടത്തുന്നത്.
 
Keywords:  News, Kerala, Kannur, Police, Vehicles, Police men, Whatsapp, Suspension, Transfer, Karikkottakary circle inspector suspended for misusing police jeep
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia