മോഷണക്കുറ്റം ആരോപിച്ച് 14 കാരനെ മര്‍ദിച്ച സംഭവം; പോലീസുകാരന് സസ്‌പെന്‍ഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 04.10.2014)വിജയദശമിയോടനുബന്ധിച്ച് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കാന്‍ ക്ഷേത്രത്തിലെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ഹരിദാസിനെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ ജേക്കബ് ജോബ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

വിയ്യൂര്‍ തോപ്പില്‍പറമ്പില്‍ സജീവ്  സോഫിയ ദമ്പതികളുടെ മകനും തൃശൂര്‍ സി.എം.എസ് സ്‌കൂളിലെ  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ടി.എസ്.നിഖിലിനെയാണ് മര്‍ദിച്ചത്.
സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ഹരിദാസിനെതിരെ മര്‍ദന കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ മോഷണം  പോയെന്നാരോപിച്ച  ബാഗ് പിന്നീട് പരാതിക്കാരിയുടെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെടുത്തു.

ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിഖില്‍ ക്ഷേത്രത്തില്‍ എത്തിയ അവസരത്തില്‍ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ ബാഗ് മോഷണം പോയിരുന്നു. എന്നാല്‍ സ്ത്രീയുടെ തൊട്ടടുത്തുണ്ടായിരുന്ന നിഖിലാണ് ബാഗ് മോഷ്ടിച്ചതെന്ന് പറഞ്ഞ് ആസമയം ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഈസ്റ്റ് സ്‌റ്റേഷനിലെ പോലീസ്  ഡ്രൈവര്‍ ഹരിദാസ് നിഖിലിനെ പിടികൂടി മര്‍ദിക്കുകയായിരുന്നു

എന്നാല്‍ മോഷണം പോയെന്ന് പറഞ്ഞ ബാഗ് പിറ്റേ ദിവസം പരാതിക്കാരുടെ പറമ്പില്‍ നിന്ന് കണ്ടെത്തിയതോടെ  ഹരിദാസും സംഘവും കേസ് ഒഴിവാക്കാന്‍ നിഖിലിനും കുടുംബത്തിനും പണം വാഗ്ദാനം ചെയ്തിരുന്നു. മര്‍ദനത്തില്‍ മുഖത്തും നെഞ്ചിലും വയറിലും അടിയേറ്റ നിഖില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മോഷണക്കുറ്റം ആരോപിച്ച് 14 കാരനെ മര്‍ദിച്ച സംഭവം; പോലീസുകാരന് സസ്‌പെന്‍ഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ദുബൈയില്‍ നിന്നും മംഗലാപുരത്തെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ 100 യാത്രക്കാരുടെ ലഗേജ് എത്തിയില്ല
Keywords:  Thrissur, Police, Case, Suspension, Couples, Police Station, Woman, Complaint, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia