മാലിദ്വീപിലെ മലയാളികൾക്ക് തുണയായത് സുധാകരന്റെ ഇടപെടൽ; നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചു
May 5, 2020, 11:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 05.05.2020) സ്ത്രീകളും കുട്ടികളുമടങ്ങുന്ന മാലിദ്വീപിലെ പ്രവാസികൾക്ക് തുണയായത് കെ സുധാകരന്റെ ഇടപെടൽ. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാലിദ്വീപിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചതായി കെ സുധാകരന് എംപി അറിയിച്ചു.
അടുത്തയാഴ്ച കൊച്ചിയിലേക്ക് 200 പേരടങ്ങുന്ന ആദ്യ ഇന്ത്യക്കാരുടെ സംഘത്തെ എത്തിക്കുമെന്നാണ് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. എംബസിയുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് മുന്‍ഗണനാക്രമത്തിന്റെ അടിസ്ഥാനത്തിലാണ് മടങ്ങിവരേണ്ടവരെ നിശ്ചയിക്കുന്നത്.
ആദ്യ സംഘത്തില്‍ ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, മരണം സംഭവിച്ചിട്ടുള്ള വീടുകളിലെ അംഗങ്ങള്‍, ടൂറിസ്റ്റുകള്‍, ജോലിനഷ്ടപ്പെട്ട വ്യക്തികള്‍, പരസഹായമില്ലാത്ത വ്യക്തികള്‍ എന്ന നിലയിലാണ് മുന്‍ഗണന. മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് കടല്‍മാര്‍ഗം എത്തിച്ചേരുന്നതിന് 48 മണിക്കൂറാണ് ആവശ്യമുള്ളത്.
മാലിദ്വീപുകളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കപ്പലുകള്‍ അയയ്ക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന് എംപി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. മാലിദ്വീപിലുള്ള 22,000ത്തോളം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും സുധാകരന് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നാട്ടിലേക്കു മടങ്ങേണ്ട വ്യക്തികളെ മാലിയിലെ ഹൈക്കമ്മീഷണര്‍ നേരിട്ട് ബന്ധപ്പെടുകയും നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരന് അറിയിച്ചു.

Keywords: Sudhakaran's intervention helped the Malayalees of the Maldives, Kannur, Politics, Malayalees, Embassy, K.Sudhakaran, Congress, Kochi, Letter, Prime Minister, Kerala, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.