മനോജിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Aug 3, 2012, 20:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: വ്യാഴാഴ്ച സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ മരിച്ച കാസര്‍കോട് പളളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ നേതാവ് പി. മനോജിന്റെ മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പത്തോളജി പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭിക്കുകയുളളു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് ലഭ്യമാകും.
സംഘര്‍ഷ സഹചര്യങ്ങളിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറസിക് സര്ജന് ഡോ. ഷെര്‍ലി വാസു നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുതുകിലെ ക്ഷതം സ്ട്രെക്ചറില്‍ കിടത്തി ഡോക്ടര്‍മാര്‍ ഇടിച്ചപ്പോഴുളളതാണ്. കാലിലുളള പരിക്ക് വീണപ്പോഴുണ്ടായതാണ്. മരണത്തിന് കാരണമായ മര്‍ദ്ദനങ്ങള്‍ മൃതദേഹത്തില്‍ വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്നതോടെ മനോജിന്റെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മനോജിനെ മുസ്ലിം ലീഗുകാര്‍ ചവിട്ടിക്കൊന്നതാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐയും മരണം ഹൃദയാഘാതം മൂലം സംഭവിച്ചതാണെന്ന മറുപടിയുമായി മുസ്ലിം ലീഗും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് പരിയാരത്തെ അസൗകര്യം കാണിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതും വിവാദമായി. പോസ്റ്റ്മോര്‍ട്ടം കോഴിക്കോട്ടേക്ക് മാറ്റിയത് മുസ്ലിം ലീഗിന്റെ സമ്മര്ദ്ദമൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അതിനിടെ മുസ്ലിം ലീഗിന് അനുകൂലമാകുന്ന തരത്തിലുളള റിപ്പോര്‍ട്ടിന് വേണ്ടിയാണ് മൃതദേഹം കോഴിക്കോട്ടേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതെന്ന് കോഴിക്കോട്ട് നിന്ന് വിലാപയാത്രയില്‍ മൃതദേഹത്തെ അനുഗമിക്കുന്ന സി.പി.എം ഉദുമ എരിയ സെക്രട്ടറി കെ.വി.കുഞ്ഞിരാമന് കെവാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala, Kozhikode, Manoj, Thachangad, Postmortem, CPM, DYFI, IUML, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
