പോലീസ് മാനസീകമായി പീഡിപ്പിക്കുന്നുവെന്ന്‌ പി മോഹനന്റെ സത്യവാങ്മൂലം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോലീസ് മാനസീകമായി പീഡിപ്പിക്കുന്നുവെന്ന്‌ പി മോഹനന്റെ സത്യവാങ്മൂലം
കോഴിക്കോട് : അന്വേഷണ സംഘം തന്നെ മാനസീകമായി പീഡിപ്പിക്കുന്നതായി പി മോഹനന്‍ മാസ്റ്ററുടെ സത്യവാങ്മൂലം. ടിപി വധക്കേസില്‍ ഭാര്യ ലതികയേയും പ്രതിചേര്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്നു. കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ വിലങ്ങാട് മലയില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ഗതിയാകുമെന്നും ഭീഷണി.

പോലീസ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മൊഴി നല്‍കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും മോഹനന്‍ മാസ്റ്റര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ടിപി വധത്തില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും പി മോഹനന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ അസഭ്യവര്‍ഷം അതിരുകടക്കുന്നതായും പി മോഹനന്‍ ആരോപിച്ചു.

അതേസമയം ടിപി വധത്തില്‍ വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന്‌ സിപിഐഎം സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ന്‌ ചേര്‍ന്ന സിപിഎം സെക്രട്ടേറിയേറ്റിലാണ്‌ നിര്‍ദ്ദേശം ഉയര്‍ന്നത്.

Keywords:  Kerala, Kozhikode, T.P Chandrasekhar Murder Case, statement, Police, P Mohanan


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia