SWISS-TOWER 24/07/2023

പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു; 100 വര്‍ഷത്തെ ഈട് ഉറപ്പാക്കിയെന്ന് മന്ത്രി ജി സുധാകരന്‍

 


കൊച്ചി: (www.kvartha.com 07.03.2021) പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറാണു പാലം തുറന്നു നല്‍കിയത്. നേരത്തേ മന്ത്രി ജി സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിച്ചിരുന്നു. 100 വര്‍ഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നല്‍കുന്നതെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ആഘോഷങ്ങളില്ലാതെ ഗതാഗതത്തിനു തുറന്നുകൊടുത്തു; 100 വര്‍ഷത്തെ ഈട് ഉറപ്പാക്കിയെന്ന് മന്ത്രി ജി സുധാകരന്‍
Aster mims 04/11/2022 തകരാറിലായ പാലത്തില്‍ ചെന്നൈ ഐഐടി റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ 2019 മേയ് ഒന്നു മുതല്‍ ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. 2020 സെപ്റ്റംബര്‍ അവസാനമാണു പാലം പുനര്‍നിര്‍മാണം തുടങ്ങിയത്. തകരാറിലായ ഗര്‍ഡറുകളും പിയര്‍ ക്യാപുകളും പൊളിച്ചു പുതിയവ നിര്‍മിച്ചു. തൂണുകള്‍ ബലപ്പെടുത്തി. റെക്കോര്‍ഡ് സമയം കൊണ്ടാണു പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയായത്. അഞ്ചു മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍നിര്‍മിച്ചത്.

തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ ഏജന്‍സികളുടെ പരിശോധനകളുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ദേശീയ പാതയില്‍ കൊല്ലം മുതല്‍ എറണാകുളം വരെ അഞ്ചു പ്രധാന പദ്ധതികളാണു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നു സുധാകരന്‍ പറഞ്ഞു. കൊല്ലം, ആലപ്പുഴ ബൈപാസുകള്‍, കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങള്‍ എന്നിവയ്‌ക്കൊപ്പം പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ ഗതാഗതം സുഗമമാകും.

Keywords:  Palarivattom Flyover opened, Kochi, News, Inauguration, Minister, G Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia