നാവായിക്കുളം- കുടവൂര്‍ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
Aug 3, 2012, 16:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
23000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈപദ്ധതിയുടെ നിര്‍മ്മാണത്തിന് ആറ് കോടി രൂപ ചെലവായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പഴയ പൈപ്പുകള്‍ മാറ്റുന്നതിനായി 87 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഇതില്‍ 14 കോടി രൂപ നാവായിക്കുളം-കുടവൂര്‍ റൂട്ടിലെ പഴയ പൈപ്പുകള്‍ മാറ്റുന്നതിനായി ചെലവഴിക്കുമെന്നും 80 ലക്ഷം രൂപ പഴയ പമ്പ് സെറ്റ് മാറ്റുന്നതിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈജോലികളെല്ലാം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കേരളത്തിലെ 29ശതമാനം ആളുകള്‍ക്ക് മാത്രമേ പൈപ്പ് വഴിയുളള ശുദ്ധജലം ലഭിക്കുന്നുളളുവെന്ന് മന്ത്രി പറഞ്ഞു.
വരല്‍ച്ച സാധ്യത മുന്നില്‍ കണ്ട് കുടിവെളള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 9ന് പ്രതേ്യക ക്യാബിനെറ്റ് ചേരുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. സംസ്ഥാനമൊട്ടാകെ 5725 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്കായുളള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ക്കല കഹാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന് മുഖ്യാതിഥി ആയിരുന്നു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.പി.രജിത, നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് മെമ്പര്‍ കെ.ചന്ദ്രബാബു, വാട്ടര്‍ അതോറിറ്റി ചീഫ് ഇന്ജീനീയര് കെ.പി.ക്യഷ്ണകുമാര്‍ മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: K erala, Thiruvananthapuram, P.K Joseph, Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

