ഞാന്‍ മന്ത്രി ശിശുവാണ്; എന്നെ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ 'കൈകാര്യം' ചെയ്യരുത്: മന്ത്രി ഇ.ചന്ദ്രശേഖരന്‍
May 28, 2016, 16:00 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 28.05.2016) താന്‍ ഇപ്പോള്‍ മന്ത്രി ശിശുവാണെന്നും തന്നെ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ 'കൈകാര്യം' ചെയ്യരുതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വകുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പലവിധ ചോദ്യങ്ങള്‍ ഉണ്ടായപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകര്‍ തനിക്ക് എല്ലാ സഹായങ്ങളും ചെയ്തുതരണമെന്നും വകുപ്പിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിന് കാസര്‍കോട് ജില്ലയില്‍ നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കെടുതിയില്‍ നാശനഷ്ടം നേരിടുന്നവര്‍ക്ക് നിശ്ചയിക്കപ്പെട്ട സഹായം 48 മണിക്കൂറിനകമോ ഒരാഴ്ചക്കുള്ളിലോ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനകം നാശനഷ്ടം സംബന്ധിച്ചുള്ള റിപോര്‍ട്ടുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂപരിഷ്‌കരണ നിയമത്തിലും തണ്ണീര്‍തട നിയമത്തിലും വെള്ളംചേര്‍ക്കാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. 2008 ല്‍ നിലവില്‍ വന്ന നിയമം മറയാക്കി വ്യാപകമായി നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ഭൂമാഫിയ നികത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇത് തടയുന്നതിനായി ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഉന്നത യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്.
കൃഷി വകുപ്പുമായും മറ്റും ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. സീറോ ലാന്റ് പദ്ധതി പ്രകാരം വാസയോഗ്യമായ സ്ഥലമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത്. കുന്നുകളും കാടുകളും തണ്ണീര്‍തടാകങ്ങളും വെട്ടിമുറിച്ചുനല്‍കുന്നതിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തത്. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികളെ പ്രതികാര ബുദ്ധിയോടെ കാണില്ല. വാസയോഗ്യമായ ഭൂമി നല്‍കുന്നതോടൊപ്പം അവര്‍ക്ക് വീടും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
Related News: ഭരണനേതൃത്വം അഴിമതിരഹിതമായിരിക്കും; പ്രഖ്യാപനങ്ങളെല്ലാം പിന്നീട്: മന്ത്രി ഇ ചന്ദ്രശേഖരന്‍
Keywords: Kasaragod, Kerala, Minister, Media, Revenue minister E.Chandrasekharan, UDF, LDF, Zero land project, Agriculture, Land mafia, Help, Kasaragod District, Media Persons, Questions, Meet the press,Minister E.Chandrasekharan interacts with media persons.
മാധ്യമപ്രവര്‍ത്തകര്‍ തനിക്ക് എല്ലാ സഹായങ്ങളും ചെയ്തുതരണമെന്നും വകുപ്പിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിന് കാസര്‍കോട് ജില്ലയില്‍ നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കെടുതിയില്‍ നാശനഷ്ടം നേരിടുന്നവര്‍ക്ക് നിശ്ചയിക്കപ്പെട്ട സഹായം 48 മണിക്കൂറിനകമോ ഒരാഴ്ചക്കുള്ളിലോ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനകം നാശനഷ്ടം സംബന്ധിച്ചുള്ള റിപോര്‍ട്ടുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂപരിഷ്‌കരണ നിയമത്തിലും തണ്ണീര്‍തട നിയമത്തിലും വെള്ളംചേര്‍ക്കാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. 2008 ല്‍ നിലവില്‍ വന്ന നിയമം മറയാക്കി വ്യാപകമായി നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ഭൂമാഫിയ നികത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇത് തടയുന്നതിനായി ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഉന്നത യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്.
കൃഷി വകുപ്പുമായും മറ്റും ആലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. സീറോ ലാന്റ് പദ്ധതി പ്രകാരം വാസയോഗ്യമായ സ്ഥലമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത്. കുന്നുകളും കാടുകളും തണ്ണീര്‍തടാകങ്ങളും വെട്ടിമുറിച്ചുനല്‍കുന്നതിനെയാണ് എല്‍ഡിഎഫ് എതിര്‍ത്തത്. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികളെ പ്രതികാര ബുദ്ധിയോടെ കാണില്ല. വാസയോഗ്യമായ ഭൂമി നല്‍കുന്നതോടൊപ്പം അവര്‍ക്ക് വീടും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
Related News: ഭരണനേതൃത്വം അഴിമതിരഹിതമായിരിക്കും; പ്രഖ്യാപനങ്ങളെല്ലാം പിന്നീട്: മന്ത്രി ഇ ചന്ദ്രശേഖരന്‍
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

