കശുവണ്ടി മേഖല തകര്‍ച്ചയുടെ വക്കില്‍, ലോണ്‍ തിരിച്ചടവിന് ബാങ്കുകള്‍ പിടിമുറുക്കി, വ്യവസായികള്‍ ആത്മഹത്യാമുനമ്പില്‍
Feb 11, 2018, 10:49 IST
ADVERTISEMENT
കൊല്ലം:(www.kvartha.com 11/02/2018) കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കില്‍. കശുവണ്ടി വ്യവസായത്തിനായി ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത വ്യവസായികള്‍ തിരിച്ചടയ്ക്കാനാവാതെ ജപ്തി ഭീക്ഷണി നേരിടുകയാണ്. സര്‍ഫാസി നിയമപ്രകാരമാണ് വ്യവസായികളുടെ വീടുകള്‍ ജപ്തി ചെയ്യുന്നത്. ബാങ്കുകളുടെ ജപ്തി ഭീക്ഷണി കാരണം കഴിഞ്ഞ ദിവസം കൊല്ലത്ത് ചന്ദനത്തൊപ്പിലെ ഒരു വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി കാരണം മൂന്ന് ലക്ഷം സ്ത്രി തൊഴിലാളികളും കുടുംബാംഗങ്ങളും ആത്മഹത്യ ഭീഷണിയിലാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജുകള്‍ നടപ്പില്‍ വരുന്നത് വരെ ബാങ്കുകള്‍ ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുന്നില്‍ വ്യവസായികള്‍ സമരം നടത്തിയിരുന്നു. ജില്ലയിലെ കശുവണ്ടി ഫാക്ടറികള്‍ ഭൂരിപക്ഷവും അടഞ്ഞു കിടക്കുകയാണ്. തൊട്ടണ്ടിയുടെ വില വര്‍ദ്ധനവും പരിപ്പിന്റെ വില കുറവുമാണ് വ്യവസായത്തിലെ പ്രധാന പ്രതിസന്ധി.
പത്തു വര്‍ഷം മുമ്പ് ഒരു കിലോ കശുവണ്ടിയ്ക്ക് 260 രൂപയായിരുന്നു വില. ഇന്ന് അത് 240 ശതമാനം വര്‍ദ്ധിച്ചെങ്കിലും പരിപ്പ് വില 90 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്. പരിപ്പിന്റെ വില കുറയാന്‍ കാരണം വിയറ്റ്നാമില്‍ നിന്നുള്ള കശുവണ്ടി പരിപ്പ് ഇറക്കുമതിയാണ്. ഇപ്രകാരം ഇറക്കുമതി ചെയ്യുന്ന കശുവണ്ടി പരിപ്പിന് ഇന്ത്യയില്‍ പ്രോസസ്സ് ചെയ്യുന്ന കശുവണ്ടി പരിപ്പിന് സമാനമായ വില വരത്തക്ക വിധത്തില്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ കഴിയാത്തതാണ് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
കശുവണ്ടി പരിപ്പ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ 37 ശതമാനം കയറ്റുമതി ചെയ്യുന്ന വിയറ്റ്നാമിന്റെ പിന്നില്‍ രണ്ടാം സ്ഥാനത്താണ്. കശുവണ്ടി പരിപ്പ് കാലിത്തീറ്റ എന്ന പേരില്‍ നികുതി വെട്ടിപ്പിലൂടെ ഇന്ത്യയിലെക്ക് കയറ്റി അയക്കുകയാണ് വിയറ്റ്നാം ചെയ്യുന്നത്. 2016-17 ല്‍ 3441 മെ.ടണ്ണും 2017-18 ല്‍ 2098 മെ.ടണ്‍ പരിപ്പുമാണ് ഈ വിധത്തില്‍ ഇറക്കുമതി ചെയ്തത്. കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ വിദേശ കശുവണ്ടി പരിപ്പ് എത്തുന്നത്.
വന്‍കിട കുത്തക മുതലാളിമാര്‍ കശുവണ്ടി വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് ഊഹകച്ചവട രൂപത്തില്‍ ഗോഡൗണുകളില്‍ സംഭരിച്ച് നാട്ടില്‍ ക്ഷാമം ഉള്ളപ്പോള്‍ കമ്പോളത്തില്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്ന പ്രവണത ശക്തിപ്പെട്ട് വരികയാണെന്ന് കേരളാ ക്യാഷൂ ഡവലവ്മെന്റ് കോര്പ്പറേഷന് ചെയര്മാന് എസ്.ജയമോഹനനും കാപ്പക്സ് ചെയര്മാന് കൊല്ലായില്‍ സുദേവനും പറഞ്ഞു.
ഈ കുത്തക മുതലാളിമാരില്‍ പലരും ഫാക്ടറികള്‍ നടത്തുന്നവരല്ല.
ഫാക്ടറികള്‍ ഇല്ലാത്തവര്‍ പഴയ ലൈസന്‍സിന്റെ പേരില്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിയമം മൂലം തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുന്‍ ഗവണ്മെന്റിന്റെ കാലത്ത് തുടര്‍ച്ചയായി അടഞ്ഞു കിടന്ന കശുവണ്ടി കോര്പ്പറേഷന് ഫാക്ടറികള്‍ ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്ന ശേഷം 240 ദിവസത്തെ ജോലി നല്‍കിയിട്ടുണ്ട്. കാപ്പക്സില്‍ 312 ദിവസത്തെയും ജോലി നല്‍കിയിട്ടുണ്ട്. 15000 തൊഴിലാളികള്‍ ക്യാഷൂ കോര്‍പ്പറേഷനിലും 6000 തൊഴിലാളികള്‍ കാപ്പക്ക്സിലും ഉള്ളവരാണ്.
ഓഫ് സീസണ് ആയതിനാല്‍ ഫാക്ടറികള്‍ എല്ലാതന്നെ അടഞ്ഞു കിടക്കുകയാണ്. പ്രതിവര്‍ഷം 5000 കോടി രൂപയുടെ വിദേശനാണ്യം നേടിതരുന്ന കശുവണ്ടി വ്യവസായം സംരക്ഷിക്കേണ്ട ചുമതല കേന്ദ്ര ഗവണ്മെന്റിന്റെ കൂടിയുള്ളതാണെന്നും എന്നാല്‍ കേരള ഗവണ്മെന്റ് കശുവണ്ടി വികസനത്തിനായി യാതൊരു പദ്ധതികളും സമര്‍പ്പിച്ചിട്ടില്ലെന്നും പരസ്പരം ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Farmers, Bank, Cashew, Factory, Labours, Import, Cashew sector crisis

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.