ഓട്ടോ റിക്ഷയില്‍ സ്കൂട്ടര്‍ ഇടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറെ കുത്തിപ്പരിക്കേല്പിച്ചു
Jun 13, 2016, 12:28 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.06.2016) ഓട്ടോ റിക്ഷയില്‍ സ്കൂട്ടര്‍ ഇടിച്ചതിനെ ചോദ്യം ചെയ്ത ഡ്രൈവറെ കുത്തിപ്പരിക്കേല്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഫിറ്റ്നസ് ടെസ്റ്റിനായി പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ച ഓട്ടോ റിക്ഷയില്‍ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത അഞ്ചുതെങ്ങ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ അഞ്ചുതെങ്ങ് കുന്നിന്‍പുറത്ത് ഷിബുവിനാണ് (25)കുത്തേറ്റത്. പുറത്തും മുതുകത്തും ആഴത്തില്‍ കുത്തേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഫിറ്റ്നസ് ടെസ്റ്റിനായി പെയിന്റ് ചെയ്തുകൊണ്ടുവന്ന ഓട്ടോ കുന്നുംപുറത്തെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിനിടെ കുന്നുംപുറം സ്വദേശി ലൂര്ദെന്നയാള് ഓടിച്ചുവന്ന സ്കൂട്ടര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്ന് അഞ്ചുതെങ്ങ് പോലീസ് പറഞ്ഞു. ഇടിയെത്തുടര്‍ന്ന് സ്കൂട്ടറിനുണ്ടായ കേടുപാടുകള്‍ പരിഹരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ലൂര്‍ദ് ഷിബുവുമായി വഴക്കിട്ടു. എന്നാല്‍ ഷിബു വിട്ടുകൊടുത്തില്ല. പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് സ്കൂട്ടര്‍ ഇടിച്ചതെന്നും നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്നുമായിരുന്നു ഷിബുവിന്റെ വാദം.
ഇതിനിടെ വീട്ടിലേക്ക് പോയ ലൂര്‍ദ്ദ് അല്‍പ്പസമയത്തിനകം മകന് ജെറിയുമായി മടങ്ങിയെത്തുകയും മരക്കമ്പുകൊണ്ട് ഷിബുവിനെ അടിക്കുകയുമായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ജെറി ഷിബുവിന്റെ പുറത്തും മുതുകത്തും കത്തികൊണ്ട് കുത്തി. സംഭവം കണ്ടുനിന്ന നാട്ടുകാരും ഷിബുവിന്റെ ബന്ധുക്കളും ചേര്‍ന്നാണ് ഒടുവില്‍ ഷിബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

മുതുകത്ത് ആഴത്തില്‍ കുത്തേറ്റ ഷിബുവിനെ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലൂര്‍ദിനും ജെറിയ്ക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇരുവരേയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Also Read:
കാഞ്ഞങ്ങാട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Also Read:
Keywords: Auto driver stabbed,Shibu, Thiruvananthapuram, Medical College, Injured, Treatment, Police, Case, Compensation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.