എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്‍ അറസ്റ്റില്‍

 


കോട്ടയം: (www.kvartha.com 28.03.2015) എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അറസ്റ്റില്‍. കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 ഉഴവൂര്‍ വിജയനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 12 എന്‍സിപി പ്രവര്‍ത്തകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഴിമതി വീരന്‍മാര്‍ക്ക് അവാര്‍ഡ് എന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ എം മാണി തുടങ്ങിയവര്‍ക്ക് പ്രതീകാത്മാകമായി അവാര്‍ഡ് നല്‍കിയ ശേഷം കോട്ടയം ടി ബിയില്‍ ഭക്ഷണം കഴിക്കാനായെത്തിയപ്പോഴാണ് ഉഴവൂര്‍ വിജയനും സംഘവും അറസ്റ്റിലായത്. ടി ബിയിലേക്ക് മുഖ്യമന്ത്രി വരാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് ഇവരെ മുന്‍കൂട്ടി  അറസ്റ്റു ചെയ്തത്. പ്രതിഷേധ പരിപാടി സംഘടിപ്പിച്ച എന്‍സിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ തടഞ്ഞ് ചീമുട്ട എറിയാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുണ്ടായിരുന്നു.
എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്ത് വെസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ എന്‍സിപി പ്രവര്‍ത്തകരെ രണ്ട് മണിക്കൂറോളം കരുതല്‍ തടങ്കലില്‍ വെച്ച ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ തങ്ങളെ ആവശ്യമില്ലാതെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച ഉഴവൂര്‍ വിജയനും കൂട്ടരും ഇനി മുഖ്യമന്ത്രിയെ തടഞ്ഞിട്ടു തന്നെ കാര്യമെന്ന നിലപാടില്‍ ഉറച്ചിരിക്കയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kottayam, Arrest, Corruption, Chief Minister, Oommen Chandy, Kottayam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia