SWISS-TOWER 24/07/2023

അന്തിമസമരത്തിനൊരുങ്ങി കണ്ടങ്കാളി: കേരളപ്പിറവി ദിനത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com 28.10.2019) കണ്ടങ്കാളിയില്‍ 86 ഏക്കര്‍ വയല്‍ഭൂമിയുള്‍പ്പെടെ വിശാലമായ തണ്ണീര്‍ത്തടം കേന്ദ്രീകൃത പെട്രോളിയം സംഭരണശാല സ്ഥാപിക്കാന്‍ ബഹുരാഷ്ട്ര എണ്ണ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നുമുതല്‍ പയ്യന്നൂര്‍ തെക്കെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന തഹസില്‍ദാര്‍ ഓഫിസിനു മുമ്പില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങും.

മൂന്നുവര്‍ഷമായി സമരസമിതി നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്. സെപ്റ്റംബറില്‍ ത്രിദിന സൂചനാ സത്യഗ്രഹവും നടത്തിയിരുന്നു. തുടര്‍ച്ചയായ പ്രളയത്തിനും കേരളം സാക്ഷിയായിട്ടും പ്രളയാനന്തരവും തണ്ണീര്‍ത്തടങ്ങളും കുന്നുകളും നശിപ്പിക്കുന്ന ജനവിരുദ്ധ പദ്ധതിയുമായി സര്‍ക്കാറുകള്‍ മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് അനിശ്ചിതകാല സത്യഗ്രഹ സമരം.

രാവിലെ 10ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളി ലീലാകുമാരിയമ്മ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

അന്തിമസമരത്തിനൊരുങ്ങി കണ്ടങ്കാളി: കേരളപ്പിറവി ദിനത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Protest, land, Endosulfan, Leader, Kandankaali: An indefinite period satyagraha would be started
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia