അനുജൻ താടി ഒതുക്കുന്നത് കാണുന്ന രോമം കിളിർക്കാത്ത ചേട്ടൻ; കരടി ഓയിൽ പുരട്ടിയാൽ നിറയേ രോമം കിളിർക്കുമോ; താടിയില്ലാത്തവരുടെ ചില 'താടി വിഷമങ്ങൾ'
Sep 4, 2021, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.09.2021) പുരുഷന്റെ ശരീര സൗന്ദര്യങ്ങളിലൊന്നാണ് താടി. നീട്ടി വളർത്തിയും മനോഹരമായി വെട്ടിയൊതുക്കിയും അതിനെ സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ് പുരുഷന്മാർ. അതേസമയം ബാല്യത്തിന്റെ കുസൃതികൾ മാറും മുമ്പേ കട്ടത്താടി കൊതിക്കുന്ന ഒരു തലമുറ വളർന്ന് വരികയാണിന്ന്. ഒരു കാലത്ത് ഷേവ് ചെയ്ത് നടക്കാൻ താത്പര്യപ്പെട്ടിരുന്ന കൗമാരവും യൗവനവും താടി കിളിർക്കാത്തതിന് മരുന്ന് പുരട്ടുന്ന തരത്തിലേക്ക് വളർന്നിട്ടുണ്ട്.
താടി വളരുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വിഷമിക്കുന്ന ഒത്തിരി പേരെ കാണാം. കൂടെ പഠിച്ചവര്‍ക്കും കൂട്ടുകാര്‍ക്കും എല്ലാം നല്ല കട്ടത്താടിയും മീശയും ഉണ്ടാവുന്നു. എന്നാല്‍ തനിക്ക് ഇതൊന്നും ഇല്ലാലോ എന്നാണവരുടെ വിഷമം. അനുജൻ താടി ഒതുക്കുന്നത് കാണുന്ന രോമം കിളിർക്കാത്ത ചേട്ടൻ ട്രോളുകളിലെ സ്ഥിരം ഇരയാണ്. പ്രായമായിട്ടും താടി ഇല്ലാത്തതിന്റെ പേരിൽ കൂട്ടുകാരുടെ പരിഹാസങ്ങളേൽക്കേണ്ടി വരുന്നവർ മാനസിക പ്രയാസങ്ങൾ നേരിടേണ്ടി വരുന്നത് ഇതിന്റെ മറ്റൊരു വശമാണ്.
എന്നാൽ എല്ലാവരിലും ഒരേ സമയത്ത് തന്നെ താടി വളരണമെന്നില്ല. ഹോർമോണായ ആൻഡ്രജനും പാരമ്പര്യവുമൊക്കെ താടി വളർചയെ സ്വാധീനിക്കുന്നുണ്ട്. അച്ഛന് നല്ല താടിയുള്ളപ്പോൾ മക്കൾക്ക് താടി വളരാത്തത് പാരമ്പര്യത്തിന്റെ കളിയാണ്. ചിലപ്പോൾ അമ്മയിൽ നിന്നുള്ള ജീൻ ആയിരിക്കാം മക്കളിലേക്ക് പടർന്നിരിക്കുക.
അവസാനം രക്ഷ എന്ന നിലയിലാണ് കരടി തൈലവും ബിയേർഡ് ഓയിലുകളും മറ്റു ഒറ്റ മൂലികളും പരീക്ഷിക്കുന്നത്. എന്നാൽ ഇവ കൊണ്ടൊക്കെ താടി വളരുമോ. കരടിക്ക് നിറയേ രോമങ്ങൾ ഉള്ളത് കൊണ്ട് കരടി ഓയിൽ പുരട്ടിയാൽ താടി മുഴച്ച് വളരുമെന്നതുമൊക്കെ വിശ്വാസം മാത്രമാണ്. ഇത്തരം മരുന്നുകൾക്കൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലെന്നാണ് വസ്തുത. ഇങ്ങനെയുള്ള മരുന്നുകൾ പുരട്ടുമ്പോൾ മറ്റു പാർശ്വ ഫലങ്ങളും വളരാം. എങ്ങനെയെങ്കിലും രോമം കിളിർക്കുന്നതിന് വേണ്ടി മുഖം പരീക്ഷണ വസ്തുവാക്കരുത്. താടിയല്ല ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നം എന്ന് തിരിച്ചറിയാനുള്ള വിവേകമാണ് വേണ്ടത്. നല്ല താടി വളരണമെങ്കിൽ നല്ല ക്ഷമയാണ് ആദ്യം വേണ്ടത്.
Keywords: Kochi, Kerala, News, Man, Treatment, Youth, Parents, World Beard Day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

