അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; നടത്തിപ്പുകാരന്‍ ഒളിവില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 20/07/2017) അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടത്തിപ്പുകാരന്‍ ഒളിവില്‍. പാമ്പാടി ആശ്വാസഭവന്‍ നടത്തിപ്പുകാരനായ ജോസഫ് മാത്യുവിനെതിരെയാണ് (60) കേസ്. ജില്ലാ പൊലീസ് ചീഫ് എന്‍ രാമചന്ദ്രന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു ജോസഫ് മാത്യുവിനെതിരെ പാമ്പാടി പോലീസ് കേസെടുത്തത്. ഇയാള്‍ ഉടന്‍ പിടിയിലാവുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; നടത്തിപ്പുകാരന്‍ ഒളിവില്‍

ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. പോസ്‌കോ നിയമപ്രകാരമാണ് നടത്തിപ്പുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍നിന്നും അവര്‍ മൊഴിയെടുത്തിരുന്നു. അനാഥാലയത്തിലെ അന്തേവാസികളായ കൂടുതല്‍ പെണ്‍കുട്ടികളെ ജോസഫ് മാത്യു ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. തുടര്‍ നടപടികളുടെ ഭാഗമായി പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കും. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, Case, Police, Child, Girl, News, Kerala, Abusing minor girls.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia