SWISS-TOWER 24/07/2023

Zika Virus | വീണ്ടും സിക വൈറസ് ഭീഷണി; തലശ്ശേരി കോടതി ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലാ കോടതി സ്ഥിതി ചെയ്യുന്ന തലശ്ശേരിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങളുണ്ടായിരുന്നവരില്‍ ഒരാളുടെ സാംപിളിന്റെ പരിശോധന ഫലമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

കൊതുക് പരത്തുന്ന രോഗമാണ് സിക. നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം (സിക പനി). തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.

തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാരും അഭിഭാഷകരുമുള്‍പെടെ, നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ കാരണം കണ്ടെത്താനാകാത്തതില്‍ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. രോഗലക്ഷണങ്ങളുളളവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കോടതിയിലെ വെളളവും പരിശോധനയ്ക്കയച്ചിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായത്. രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. സംഭവത്തെ തുടര്‍ന്ന് മെഡികല്‍ സംഘം കോടതിയിലെത്തി പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കുകയായിരുന്നു.

ജഡ്ജിന് ഉള്‍പെടെ ശാരീരിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മൂന്ന് കോടതികള്‍ രണ്ട് ദിവസം പ്രവര്‍ത്തിച്ചില്ല. മറ്റ് കോടതികളില്‍ എത്തിയവര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. ആര്‍ക്കും ഗുരുതര പ്രശ്‌നങ്ങളില്ലെന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.

Zika Virus | വീണ്ടും സിക വൈറസ് ഭീഷണി; തലശ്ശേരി കോടതി ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്



Keywords: News, Kerala, Kerala-News, Kannur, Kannur-News, Zika Virus, Confirmed, Thalassery News, Kannur News, Court, Judge, Lawyers, Symptoms, Mosquitos, Disease, Zika Virus confirmed in Thalassery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia