തിരുവനന്തപുരം: (www.kvartha.com 01.11.2020) ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം സക്കറിയയ്ക്ക്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്. മലയാള കഥാഖ്യാനത്തിലും പ്രമേയാവതരണത്തിലും തികഞ്ഞരീതിയില് പരിണാമങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പുതിയമാനങ്ങള്‍ വായനക്കാര്‍ക്ക് സംഭാവന ചെയ്ത എഴുത്തുകാരനാണ് സക്കറിയ എന്ന് ജൂറി ചെയര്‍മാനും കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖന് പറഞ്ഞു.
വൈശാഖന്, സച്ചിദാനന്ദന്, ഡോ. കെ ജി പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന് പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ഫലകവും ആണ് പുരസ്കാരം.
അതേസമയം അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സമൂഹം നല്കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരിടത്ത്, ആര്‍ക്കറിയാം, സക്കറിയ കഥകള്‍, ജോസഫ് ഒരു പുരോഹിതന്, ഒരു ആഫ്രിക്കന്‍ യാത്ര എന്നിവയാണ് പ്രധാന കൃതികള്‍.
ഗൗരവകരമായ കാര്യങ്ങള്‍ നര്‍മത്തിലൂടെ അവതരിപ്പിക്കുക വഴി ഏതു സാധാരണക്കാരന്റെ മനസ്സിലേക്കും വിഷയത്തിന്റെ പ്രസക്തിയെ ആഴത്തില്‍ പ്രതിഷ്ഠിക്കാന്‍ സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്. കഥ, നോവല്‍ തുടങ്ങിയവയ്ക്കു പുറമേ നിരന്തരമായ സാമൂഹിക ഇടപെടലുകള്‍ തന്റെ എഴുത്തിലൂടെ നടത്തിയിട്ടുണ്ടെന്നും നിരവധി ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച സക്കറിയയുടെ യാത്രാവിവരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നും ജൂറി അഭിപ്രായപ്പെട്ടു.
വൈശാഖന്, സച്ചിദാനന്ദന്, ഡോ. കെ ജി പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന് പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ഫലകവും ആണ് പുരസ്കാരം.
അതേസമയം അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സമൂഹം നല്കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരിടത്ത്, ആര്‍ക്കറിയാം, സക്കറിയ കഥകള്‍, ജോസഫ് ഒരു പുരോഹിതന്, ഒരു ആഫ്രിക്കന്‍ യാത്ര എന്നിവയാണ് പ്രധാന കൃതികള്‍.
Keywords: Zacharia chosen for this year's Ezhuthachan Award, Thiruvananthapuram, News, Award, Writer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.