Yuva Morcha | 'സിപിഎം നേതാക്കളുടെ കൊലവിളി ഒരുപാട് കണ്ടിട്ടുണ്ട്; മോര്‍ചറി യുവമോര്‍ചക്കാര്‍ക്ക് മാത്രമുള്ളതല്ലെന്ന് ഓര്‍ക്കുന്നത് നല്ലത്'; ജയരാജനോട് സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍
Jul 27, 2023, 18:15 IST
തിരുവനന്തപുരം: (www.kvartha.com) നിയമസഭാ സ്പീകര്‍ എഎന്‍ ശംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ചക്കാരന്റെ സ്ഥാനം മോര്‍ചറിയിലായിരിക്കുമെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ ഭീഷണിക്കെതിരെ യുവമോര്‍ച സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ രംഗത്ത്.
ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് പറഞ്ഞ പ്രഫുല്‍ സിപിഎം നേതാക്കളുടെ കൊലവിളി ഒരുപാട് കണ്ട സംഘടനയാണ് യുവമോര്‍ചയെന്നും വ്യക്തമാക്കി. ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയെയും കേരളത്തിന്റെ മണ്ണില്‍ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോര്‍ചയെന്ന കാര്യം ജയരാജന്‍ മറക്കേണ്ടെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
സിപിഎമില്‍ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജന്‍ സഖാക്കളുടെ കയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കൊലവിളി പരാമര്‍ശം നടത്തിയ പി ജയരാജനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകണമെന്നും പ്രഫുല്‍ ആവശ്യപ്പെട്ടു. എഎന്‍ ശംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സ്പീകര്‍ ശംസീറിന്റെ എംഎല്‍എ കാംപ് ഓഫിസിലേക്ക് യുവമോര്‍ച നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയായിരുന്നു പി ജയരാജന്റെ പ്രസ്താവന.
ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ശംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ശംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് പ്രസംഗിച്ചിരുന്നു.
ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് പറഞ്ഞ പ്രഫുല്‍ സിപിഎം നേതാക്കളുടെ കൊലവിളി ഒരുപാട് കണ്ട സംഘടനയാണ് യുവമോര്‍ചയെന്നും വ്യക്തമാക്കി. ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയെയും കേരളത്തിന്റെ മണ്ണില്‍ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോര്‍ചയെന്ന കാര്യം ജയരാജന്‍ മറക്കേണ്ടെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
സിപിഎമില്‍ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജന്‍ സഖാക്കളുടെ കയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കൊലവിളി പരാമര്‍ശം നടത്തിയ പി ജയരാജനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകണമെന്നും പ്രഫുല്‍ ആവശ്യപ്പെട്ടു. എഎന്‍ ശംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സ്പീകര്‍ ശംസീറിന്റെ എംഎല്‍എ കാംപ് ഓഫിസിലേക്ക് യുവമോര്‍ച നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയായിരുന്നു പി ജയരാജന്റെ പ്രസ്താവന.
Keywords: Yuva Morcha Leader Criticized P Jayarajan, Thiruvananthapuram, News, Politics, Yuva Morcha, Praful Krishnan, P Jayarajan, Controversy, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.