SWISS-TOWER 24/07/2023

Award | യുവകലാ സാഹിതി വയലാര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യുവകലാ സാഹിതി വയലാര്‍ രാമവര്‍മ കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരി രചിച്ച ഉച്ചിര എന്ന കാവ്യ സമാഹാരത്തിന്. 11,111രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌ക്കാരം 25 ന് വൈകുന്നേരം നാലുമണിക്ക് വയലാര്‍ രാഘവപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വയലാര്‍ ശരത് ചന്ദ്രവര്‍മ അധ്യക്ഷനാകും. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ എസ് ശിവപ്രസാദ് സ്വാഗതം പറയും. ചടങ്ങില്‍ ജൂല ശാരംഗപാണി രചിച്ച 'ശാരംഗപാണിയം' സിപിഐ ആലപ്പുഴ ജില്ലാ സെക്രടറി ടിജെ ആഞ്ചലോസ്, ഭാരത തമ്പുരാട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് കൂടക്കല്‍ പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തും.

ജില്ലാ സെക്രടറി ആസിഫ് റഹിം പ്രശസ്തി പത്രം അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ആലംകോട് ലീലാകൃഷ്ണന്‍ പുരസ്‌ക്കാര ദാനം നിര്‍വഹിക്കും. ജില്ലാ രക്ഷാധികാരി വി മോഹന്‍ദാസ് പുരസ്‌ക്കാര ശില്‍പ്പം സമര്‍പ്പിക്കും.

Award | യുവകലാ സാഹിതി വയലാര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്

ടി ടി ജിസ്‌മോന്‍, ചേര്‍ത്തല ജയന്‍, പികെ മേദിനി, എം സി സിദ്ധാര്‍ഥന്‍, ഗീതാ തുറവൂര്‍, ഡി ഹര്‍ഷകുമാര്‍, പി എസ് ഹരിദാസ്, സി ജയകുമാരി, കെ വി ചന്ദ്രബാബു, പുരസ്‌ക്കാര ജേതാവ് മാധവന്‍ പുറച്ചേരി എന്നിവര്‍ പങ്കെടുക്കും.

മാധവ് കെ വാസുദേവ് നന്ദി പറയും. വയലാര്‍ ശരത് ചന്ദ്ര വര്‍മ, ആലംകോട് ലീലാകൃഷ്ണന്‍, ഇ എം സതീശന്‍, ഡോ. പ്രദീപ് കൂടക്കല്‍, ആസിഫ് റഹിം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത് .

Keywords:  Yuva Kala Sahiti Vayalar Poetry Award to Madhavan Puracheri, Kannur, News,Award, Poem, Inauguration, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia