Arrested | കണ്ണൂരില്‍ ഇന്നോവ കാറിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പാണത്തൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

 
Youths from Panathur arrested in the case of abducting a young man in an Innova car in Kannur, Kannur, News, Arrested, Abducted, Court, Remanded, Complaint, Kerala News
Youths from Panathur arrested in the case of abducting a young man in an Innova car in Kannur, Kannur, News, Arrested, Abducted, Court, Remanded, Complaint, Kerala News


കണ്ണൂര്‍ ജില്ലയിലെ  മുണ്ടേരി സ്വദേശി ഇപി സുറൂറിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്


ചൊവ്വാഴ്ച രാവിലെ മുണ്ടേരി ചെക്കിക്കുളത്തിനടുത്തുള്ള കൈപ്പക്കയില്‍ മൊട്ടയില്‍ വെച്ചായിരുന്നു സംഭവം 
 

കണ്ണൂര്‍: (KVARTHA) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്കിക്കുളത്ത് ഇന്നോവ കാറിലെത്തി സ്‌കൂടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതികളായ അഞ്ചുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ 
പാണത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് കെ റിയാസ്, ജോബിഷ്, എസ് കെ ഷമ്മാസ്, എസ് കെ അമര്‍, ഉനീസ്, അന്‍സാരി എന്നിവരെയാണ് ചക്കരക്കല്‍ എസ് ഐ എംസി പവനനും സംഘവും അറസ്റ്റ് ചെയ്തത്.


കണ്ണൂര്‍ ജില്ലയിലെ  മുണ്ടേരി സ്വദേശി ഇപി സുറൂറിനെ (42)യാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ മുണ്ടേരി ചെക്കിക്കുളത്തിനടുത്തുള്ള കൈപ്പക്കയില്‍ മൊട്ടയില്‍ വെച്ചായിരുന്നു സംഭവം. പരാതിക്കാരന്‍ ഇടനിലക്കാരനായി നിന്ന് നവാസ് എന്നയാളുടെ കെ. എല്‍.59. എ.ഡി.137 നമ്പര്‍ ലോറി 2,40,000 രൂപക്ക് പ്രതിഫലം പറ്റി ഒന്നാം പ്രതിയായ എസ് കെ റിയാസിന് നടത്തിപ്പിന് നല്‍കിയിരുന്നു. 

എന്നാല്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ഉടമ പുതുക്കി നല്‍കാത്ത വിരോധത്തിലാണ് പ്രതികള്‍ പരാതിക്കാരനായ സുറൂറിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം കത്തികാണിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി. അറസ്റ്റിലായ പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia