Accidental Death | കണ്ണൂര്‍ ചാലയില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു
Aug 15, 2022, 20:58 IST
കണ്ണൂര്‍: (www.kvartha.com) ചാല - തലശേരി ബൈപാസ് റോഡില്‍ ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക് യാത്രികരായ ഇരുവരെയും ചാലയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പ്രദേശവാസികളും പങ്കാളികളായി.
Keywords: Youths Died In Bike Accident, Kannur, News, Accidental Death, Police, Dead Body, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.