Arrested | 'തലശേരിയില്‍ മസാജ് സെന്ററില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം'; ഇടപാടുകാരനും മാനേജരും അറസ്റ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) തലശേരി നഗരത്തിലെ തിരുമ്മല്‍, ഉഴിച്ചില്‍ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം നടന്നതായി പരാതി. വിധേയയാകാന്‍ വിസമ്മതിച്ച് ചെറുത്തു നിന്ന തെറാപിസ്റ്റായ ജീവനക്കാരിയെ താമസ സ്ഥലത്തെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നടത്തിപ്പുകാരനും ഇടപാടുകാരനുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ജീവനക്കാരി ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഇവരെ മോചിപ്പിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോടസ് സ്പാ എന്ന മസാജ് കേന്ദ്രത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്.

തെറാപിസ്റ്റ് എതിര്‍ത്തതോടെ മാനേജരും ചെമ്പ്ര സ്വദേശിയായ ഇടപാടുകാരനും ഇടഞ്ഞു. യുവതി വാടകക്ക് താമസിക്കുന്ന റെയില്‍വെ സ്റ്റേഷനടുത്തുള്ള മുറിയിലെത്തി രാത്രിയില്‍ വഴക്കിട്ടു ഭീഷണിപ്പെടുത്തി. പിന്നെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തലശ്ശേരി പൊലീസാണ് പരാതിക്കാരിയെ മോചിപ്പിച്ചത്.

Arrested | 'തലശേരിയില്‍ മസാജ് സെന്ററില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം'; ഇടപാടുകാരനും മാനേജരും അറസ്റ്റില്‍

സ്ഥാപനത്തിലെ മാനേജര്‍ കോട്ടയം നെടുംകണ്ടം സ്വദേശി അനന്തു(26) മസാജിനെത്തിയ പാറാല്‍ ചെമ്പ്രയിലെ ബേബി കൃപയില്‍ റജിലേഷ്(29) എന്നിവരാണ് അറസ്റ്റിലായത്. തടഞ്ഞുവെക്കല്‍, പീഡന ശ്രമം, തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നെടുങ്കണ്ടം, കണ്ണൂര്‍ സ്വദേശികളായ പാര്‍ട് ണര്‍മാരാണ് മസാജ് കേന്ദ്രം നടത്തുന്നത്. ഇവര്‍ മുങ്ങിയതായാണ് വിവരം.

Keywords:  Youths arrested for Assault on employee at Thalassery massage center, Kannur, News, Youths Arrested, Molestation Attempt, Police, Phone Call, Threatening, Railway Station, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia