ആത്മഹത്യാ ഭീഷണിയുമായി യുവാവ് 110 കെവി ടവറിന് മുകളില്‍ കയറി പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി

 


ADVERTISEMENT

മാവേലിക്കര: (www.kvartha.com 25/06/2020) ആത്മഹത്യാ ഭീഷണിയുമായി യുവാവ് 110 കെവി ടവറിന് മുകളില്‍ കയറി പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി. കുറത്തികാട് പളളിക്കല്‍ ഈസ്റ്റ് ചാങ്കൂരേത്ത് വീട്ടില്‍ വിനീഷ് ആണ് ആത്മഹത്യാ ഭീഷണിയുമായി 40 മീറ്റര്‍ പൊക്കമുള്ള ടവറിന് മുകളില്‍ കയറി ഭീഷണി സൃഷ്ടിച്ചത്.

മദ്യപിച്ച് വീട്ടില്‍ ബഹളം വെച്ച ശേഷമാണ് വിനീഷ് ആത്മഹത്യാ ഭീഷണിയുമായി ടവറിന് മുകളില്‍ കയറിയത്. ബുധനാഴ്ച വൈകിട്ടാണ് പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്.

വിനീഷ് ടവറിന് മുകളില്‍ കയറുന്നത് കണ്ട നാട്ടുകാര്‍ കറ്റാനം കെ എസ് ഇ ബി ഓഫീസിലും കുറത്തികാട് പോലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു ഉടന്‍ തന്നെ വൈദ്യുതി വിഛേദിക്കുകയായിരുന്നു. പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി വിനീഷിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് താഴയിറങ്ങിയത്. തുടര്‍ന്ന് പൊലീസ് വിനീഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആത്മഹത്യാ ഭീഷണിയുമായി യുവാവ് 110 കെവി ടവറിന് മുകളില്‍ കയറി പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി

Keywords:  Kerala, Alappuzha, Mavelikkara, News, Youth, Suicide Attempt, KSEB, Youth with suicide threat

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia