Remanded | 'വിതരണത്തിനായി എത്തിച്ചത് 1.2 കിലോ ഉണക്ക കഞ്ചാവ്'; യുവാവ് റിമാൻഡിൽ

 


ഇടുക്കി: (KVARTHA) മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്‌തു. കോട്ടയം ജില്ലയിലെ അനിറ്റി (21) നെയാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

Remanded | 'വിതരണത്തിനായി എത്തിച്ചത് 1.2 കിലോ ഉണക്ക കഞ്ചാവ്'; യുവാവ് റിമാൻഡിൽ

കോട്ടയം, ഇടുക്കി ജില്ലകളിൽ ഏതാനും നാളുകളായി ചെറുകിട കച്ചവടകാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നയാളാണ് അനറ്റ് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. തൊടുപുഴ ഒറ്റല്ലൂർ ചക്കിയളളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശായാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ സി നെബു, ഷാജി ജെയിംസ്, സിവിൽ എക്സൈസ് ഓഫീസർ ആർ കണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Keywords: Remanded, Crime, Idukki, Police, Drugs, Youth, Arrested, Excise, Thodupuzha, Investigation, Accuse, Court, Kottayam, Cannabis, Youth who caught with cannabis remanded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia