Threat | പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; സമയോചിത ഇടപെടലിലൂടെ കീഴ്‌പ്പെടുത്തി രക്ഷിച്ചു

 


തിരുവനന്തപുരം: (www.kvartha.com) കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ സമയോചിത ഇടപെടലിലൂടെ കീഴ്‌പ്പെടുത്തി രക്ഷിച്ചു. പൊലീസിന്റെ സന്ദര്‍ഭോചിതമായ പെരുമാറ്റത്തിലൂടെയാണ് യുവാവിനെ രക്ഷിച്ചത്. പെട്രോളുമായി നിന്ന കഠിനംകുളം സ്വദേശി റോബിന്‍ (39)നെതിരെ പൊലീസ് കേസെടുത്തു. 

പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴക്കൂട്ടം സ്വദേശിയായ ഒരാള്‍ റോബിന് പണം കൊടുക്കാനുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്ന്, കടം വാങ്ങിയ കഴക്കൂട്ടം സ്വദേശിയോട് റോബിന്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. 

വൈകാതെ, റോബിന്‍ സ്റ്റേഷന് മുന്നിലെത്തിയ സമയത്ത് പണം വാങ്ങിയെന്ന് പറയുന്ന ആളും എത്തി. തുടര്‍ന്ന് ഇരുവരും സ്റ്റേഷന് വെളിയില്‍വെച്ച് വാക്കേറ്റമുണ്ടായി. തൊട്ടുപിന്നാലെ റോബിന്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പമ്പില്‍ നിന്നും ഒരു ലീറ്റര്‍ പെട്രോള്‍ വാങ്ങി തിരികെ സ്റ്റേഷന് മുന്നില്‍ എത്തുകയായിരുന്നു.

എല്ലാവരും നോക്കി നില്‍ക്കെ, 'പണം തിരിച്ച് തന്നില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് ജീവന്‍ ഒടുക്കും' എന്ന ഭീഷണി മുഴക്കി. ബഹളം കേട്ട് പുറത്തെത്തിയ പൊലീസ് റോബിന്റെ കയ്യില്‍ ഇരുന്ന പെട്രോള്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

Threat | പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; സമയോചിത ഇടപെടലിലൂടെ കീഴ്‌പ്പെടുത്തി രക്ഷിച്ചു


Keywords:  News, Kerala, Kerala-News, Local-News, Regional-News, Youth, Threat, Petrol Bottle, Kazhakootam, Police Station, Rescued, Youth threat with petrol bottle in front of Kazhakootam police station, rescued.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia