ബൈക്ക് ഞാന്‍ എടുത്തു മാപ്പാക്കണം; ലോക്ഡൗണില്‍ കുടുങ്ങിയ യുവാവ് നാട്ടില്‍ പോകാന്‍ ബൈക്ക് മോഷ്ടിച്ചു; നാട്ടിലെത്തിയ ഉടനെ ഉടമയ്ക്ക് ബൈക്ക് അയച്ചുകൊടുത്തത് ഇങ്ങനെ

 


ADVERTISEMENT

കൊയമ്പത്തൂര്‍: (www.kvartha.com 02.06.2020) ലോക്ഡൗണില്‍ നഗരങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക് പോകന്‍ സാധിക്കാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്. ജോലിയില്ലാത്തത് കാരണം പട്ടിണിയാലായ അവര്‍ പല രീതിയില്‍ നാട്ടിലെത്താന്‍ ശ്രമിക്കുകയാണ്. ചിലര്‍ നടന്ന് നാട്ടിലെത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റു ചിലര്‍ മറ്റുമാര്‍ഗങ്ങളെ ആശ്രയിക്കുന്നു.

ലോക്ഡൗണില്‍ കുടുങ്ങി പട്ടിണിയിലായ പ്രശാന്ത് എന്ന ബേക്കറി ജീവനക്കാരനാണ് നാട്ടിലെത്താന്‍ ഇരുചക്രവാഹനം മോഷ്ടിച്ചത്. ഭാര്യയും മക്കളുമായി നാട്ടിലെത്തിയ യുവാവ് ഉടമയ്ക്ക് ബൈക്ക് പാഴ്‌സലായി  തിരിച്ചയക്കുകയായിരുന്നു. കോയമ്പത്തൂരിലെ സുരേഷ് കുമാറിനാണ് മോഷണം പോയ  ബൈക്ക് തിരികെ കിട്ടിയത്. കണ്ണംപാളയം പിരിവിലെ ലെയ്ത്ത് വര്‍ക്ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മേയ് 18ന് ഉച്ചകഴിഞ്ഞ് കാണാതാവുകയായിരുന്നു.

ബൈക്ക് ഞാന്‍ എടുത്തു മാപ്പാക്കണം; ലോക്ഡൗണില്‍ കുടുങ്ങിയ യുവാവ് നാട്ടില്‍ പോകാന്‍ ബൈക്ക് മോഷ്ടിച്ചു; നാട്ടിലെത്തിയ ഉടനെ ഉടമയ്ക്ക് ബൈക്ക് അയച്ചുകൊടുത്തത് ഇങ്ങനെ

ബൈക്കോടൊപ്പം മോഷ്ടാവിന്റെ കുറിപ്പും ഉണ്ടായിരുന്നു. 'ജോലിയില്ല, പട്ടിണി, ഭാര്യയയും മക്കളുമായി നാട്ടിലെത്താന്‍ ബൈക്ക് എടുത്തു, മാപ്പാക്കണം' എന്നാണ് ആ കുറിപ്പില്‍ എഴുതിയിരുന്നത്. എടുത്തയാളെ മനസ്സിലായെങ്കിലും തന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്നു സൂലൂര്‍ പൊലീസിനെ സുരേഷ് കുമാര്‍ അറിയിച്ചു.

Keywords:  Kerala, News, Bike, Lockdown, Robbery, Police, Youth, Youth steals a bike to reach home during the lockdown.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia