Treatment | വീടിന്റെ ടെറസില്‍ നിന്നും വീണ് തല തകര്‍ന്ന യുവാവ് ചികിത്സാ സഹായം തേടുന്നു; ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വേണം സുമനസുകളുടെ കാരുണ്യം
Oct 28, 2023, 21:48 IST
കണ്ണൂര്‍: (KVARTHA) വീടിന്റെ ടെറസില്‍ നിന്നും കാല്‍ തെറ്റിവീണ് ചികിത്സയില്‍ കഴിയുന്ന അഴീക്കോട് ചാലിനടുത്തുള്ള 23കാരന് തുടര്‍ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ചികിത്സാ കമിറ്റി രൂപവത്കരിച്ചു. വീഴ്ചയില്‍ തലയോട്ടി തകര്‍ന്നതിനാല്‍ നേരത്തെ രണ്ട് മേജര്‍ ഓപറേഷനുകള്‍ നടത്തേണ്ടി വന്നിരുന്നു .ഇതിന് വേണ്ടി ഏകദേശം നാല് ലക്ഷത്തോളം രൂപ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
ഈ ചികിത്സയും ഫലപ്രദമാകാത്തതിനാല്‍ തലയോട്ടിയില്‍ സ്റ്റീല്‍ ഘടിപ്പിക്കണമെന്നാണ് മണിപാല്‍ കസ്തൂര്‍ബാ മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക വേണം. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് അത്രയും തുക കണ്ടെത്തുക പ്രയാസകരമാണ്. അതിനാലാണ് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ചികിത്സ സഹായ കമിറ്റിക്ക് രൂപം നല്‍കിയതെന്ന് ചെയര്‍മാന്‍ രഘുരാമന്‍ കീഴറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
സുമനസുകള്‍ക്ക്, കനറാ ബാങ്ക് കണ്ണൂര്‍ തളാപ്പ് ശാഖയിലെ 110148870137 എന്ന അകൗണ്ട് നമ്പറിലേക്ക് ധനസഹായം അയക്കാവുന്നതാണ്. ഐ എഫ് എസ് സി കോഡ് CNR BOOO5015 എന്നാണ്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ അര്‍ജുന്‍ ടി പി അഴീക്കോട് ഷാജി കെ കെ മൂന്നുനിരത്ത് ഗീതാ കൊയ്യന്‍ അഴീക്കോട് സി കെ എന്നിവരും പങ്കെടുത്തു.

Keywords: Treatment, Medical, Charity, Kerala News, Kannur News, Malayalam News, Youth seeks financial assistance for treatment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.