Remanded | പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ യുവാവ് റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നിരന്തരമുളള പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയെ തലശേരി സംഗമം ജന്‍ക്ഷനിലെ ഓവര്‍ ബ്രിഡ് ജിനടുത്തുവെച്ചു കടന്നു പിടിക്കുകയും പുറകെ പോയി വീട്ടിലെത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ പത്തൊമ്പതുകാരനായ യുവാവിനെ കതിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി അഭിനന്ദിനെയാണ് കതിരൂര്‍ സി ഐ മഹേഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശേരി ഓവര്‍ ബ്രിഡ്ജിനു സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപിച്ച് അഭിനന്ദ് പ്രണയാഭ്യര്‍ഥന നടത്തുകയും നിരസിച്ചപ്പോള്‍ കടന്നു പിടിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി അതിക്രമിച്ചു കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Remanded | പ്രണയാഭ്യര്‍ഥന നിരസിച്ച 17 കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ യുവാവ് റിമാന്‍ഡില്‍

പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ യുവാവിനെ സംഭവസ്ഥലത്തു നിന്നും പിടികൂടി കതിരൂര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Youth arrested for molestation attempt of minor girl, Kannur, News, Police, Arrested, Court, Remanded, Complaint, Crime, Criminal Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia