Remanded | 'റോഡിലൂടെ നടന്ന് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൈക്ക് കടന്ന് പിടിച്ച് കാറില്‍ തട്ടിക്കൊണ്ട് പോകാൻ ശ്രമം'; യുവാവ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ പ്ലാസയിൽ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൈക്ക് കടന്ന് പിടിച്ച് കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കേസിൽ യുവാവിനെ റിമാന്‍ഡ് ചെയ്യു. മുഹമ്മദ് ശരീഫ് (36) ആണ് അറസ്റ്റിലായത്. പോക്‌സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
                                                  
Remanded | 'റോഡിലൂടെ നടന്ന് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൈക്ക് കടന്ന് പിടിച്ച് കാറില്‍ തട്ടിക്കൊണ്ട് പോകാൻ ശ്രമം'; യുവാവ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍


പൊലീസ് പറയുന്നത് ഇങ്ങനെ


'ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പ്ലാസ എസ്ബിഐ ബസ് സ്റ്റോപില്‍ ബസിറങ്ങി സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയ പ്രതി പേര് ചോദിക്കുകയായിരുന്നു. എന്തിനാണു പേര് ചോദിക്കുന്നതെന്ന് ചോദിച്ച് വിദ്യാര്‍ഥിനി നടന്ന് പോയപ്പോള്‍ സ്‌കൂളിലേക്കുള്ള വഴിയില്‍ കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറന്ന് നിര്‍ത്തിയിടുകയും പെണ്‍കുട്ടി അടുത്ത് എത്തിയപ്പോള്‍ കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ആയിരുന്നു. വിദ്യാര്‍ഥിനി കുതറി മാറി ബഹളം വച്ച് ഓടി സ്‌കൂളിലെത്തി അധ്യാപകരോട് വിവരം പറയുകയായിരുന്നു.


ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ വനിതാ സെലില്‍ വിവരം അറിയിച്ചു. വനിതാ സെലിലെ പൊലീസ് സ്‌കൂളില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും ടൗണ്‍ എസ് എച് ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ സമീപത്തെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്തുകയും ആയിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ യഥാര്‍ഥ ആര്‍സി ഉടമ സ്ഥലത്തില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കാര്‍ ഉപയോഗിക്കുന്നത് കുറ്റാരോപിതനാണെന്ന് തിരിച്ചറിയുകയായിരുന്നു. ആര്‍സി ഉടമ കാര്‍ പ്രതിക്ക് വിറ്റിരുന്നുവെങ്കിലും ആര്‍സി മാറ്റിയിരുന്നില്ല. പ്രതി നേരത്തെ എംഡിഎംഎ കേസില്‍ ഉള്‍പെട്ട വ്യക്തിയാണ്', പൊലീസ് അറിയിച്ചു.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Remanded, Student, POCSO, Youth remanded in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia