Remanded | തളിപ്പറമ്പില്‍ വൃദ്ധയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പ റമ്പ്: (www.kvartha.com) തളിപ്പറമ്പ് നഗരത്തില്‍ നിന്നും വീട്ടുവേലക്കാരിയായ വൃദ്ധയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. മാട്ടൂല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡെയിന്‍ ജോമോന്‍(19)ആണ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
Aster mims 04/11/2022

Remanded | തളിപ്പറമ്പില്‍ വൃദ്ധയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍

കഴിഞ്ഞ ഡിസംബര്‍ ഏഴിന് പൂക്കോത്ത് നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ(74) ഒന്നരപവന്‍ സ്വര്‍ണമാലയാണ് എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. വീട്ടുജോലിക്കാരിയായ ഇവര്‍ പണി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.

പിന്നാലെ ബൈകില്‍ വരികയായിരുന്ന യുവാവ് കവര്‍ചക്കാരനെ പിന്തുടര്‍ന്നുവെങ്കിലും കറുത്ത വസ്ത്രം ധരിച്ച ഈ യുവാവ് ക്ലാസിക് തിയേറ്റര്‍ പരിസരത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സിസിടിവികളില്‍ നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സൈബര്‍ സെലുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പ്രതിയെ പരാതിക്കാരി സ്റ്റേഷനില്‍ വച്ച് തിരിച്ചറിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Youth Remanded for chain snatching, Kannur, News, Local News, Robbery, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia