Protest | കുടിവെള്ളം മുടങ്ങി; വിലേജ് ഓഫിസില്‍ തോക്കുമായി യുവാവിന്റെ പ്രതിഷേധം, ഓഫീസിന്റെ ഗേറ്റ് പൂട്ടി; കസ്റ്റഡിയിലെടുത്ത് പൊലീസ്
Feb 21, 2023, 13:29 IST
തിരുവനന്തപുരം: (www.kvartha.com) കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് വേറിട്ട പ്രതിഷേധവുമായി യുവാവ്. വെങ്ങാനൂര്‍ വിലേജ് ഓഫിസില്‍ തോക്കുമായെത്തിയാണ് യുവാവിന്റെ പ്രതിഷേധം. വെങ്ങാനൂര്‍ സ്വദേശി മുരുകന്‍ (33) ആണ് തോക്കുമായി പ്രതിഷേധിച്ചത്. വിലേജ് ഓഫിസിന്റെ ഗേറ്റ് പൂട്ടിയ ഇയാളെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് പറയുന്നത്:
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് മുരുകന്‍ വിലേജ് ഓഫിസിലെത്തിയത്. വെള്ളം കിട്ടാത്തതിനാല്‍ ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചശേഷം ഗേറ്റ് പൂട്ടി. തോക്ക് പുറത്തെടുത്തതോടെ വിലേജ് ഓഫിസിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് വിലേജ് ഓഫിസര്‍ തഹസില്‍ദാറിനെയും ബാലരാമപുരം പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസെത്തി മുരുകനെ കസ്റ്റഡിയിലെടുത്തു. എയര്‍ഗണ്‍ ആണ് മുരുകന്റെ കയ്യില്‍ ഉണ്ടായിരുന്നത്. വെങ്ങാനൂരില്‍ കട നടത്തുന്നയാളാണ് മുരുകന്‍. വെള്ളം കിട്ടാത്ത പ്രശ്‌നം ഏറെനാളായി ഉണ്ടെന്നും അതിനാലാണ് പ്രതിഷേധിച്ചതെന്നും മുരുകന്‍ പറഞ്ഞു.
Keywords: Youth Protested with Gun at Venganoor Village Office, Thiruvananthapuram, News, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.