കൊറിയര്‍ സെര്‍വീസ് വഴി കടത്തിക്കൊണ്ട് വന്ന് വിതരണക്കാര്‍ക്ക് സ്‌കൂടെറില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ 13.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Dec 8, 2021, 15:45 IST
തിരുവനന്തപുരം: (www.kvartha.com 08.12.2021) കൊറിയര്‍ സെര്‍വീസ് വഴി കടത്തിക്കൊണ്ട് വന്ന് വിതരണക്കാര്‍ക്ക് സ്‌കൂടെറില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ 13.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പാറശ്ശാല കറുകുറ്റിക്ക് സമീപത്തു വച്ച് നെയ്യാറ്റിന്‍കര സ്വദേശി അഭയനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
എക്സൈസ് സെര്‍കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയാണ് അഭയന്‍ എന്ന് എക്‌സൈസ് പറഞ്ഞു.
അതിനിടെ ബെന്‍ഗ്ലൂറില്‍ ഒളിവില്‍ കഴിഞ്ഞ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറിയര്‍ സെര്‍വീസ് വഴി എത്തിച്ചു കൊടുക്കുന്ന വെള്ളറട സ്വദേശിയെ കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നും കഞ്ചാവ് മാറ്റാരുടെയെങ്കിലും മേല്‍വിലാസത്തിലേക്ക് അവരറിയാതെ കൊറിയറായി അയച്ച ശേഷം ആ മേല്‍വിലാസക്കാരന്റെ ആളാണെന്ന വ്യാജേന കൊറിയര്‍ സെര്‍വീസുകാരെ സമീപിച്ചു കൊറിയര്‍ കൈപ്പറ്റുകയെന്ന പുതിയ മാര്‍ഗമാണ് സംഘം ഇപ്പോള്‍ അവലംബിച്ചിരിക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.
എക്സൈസ് സെര്‍കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറിനെ കൂടാതെ സെര്‍കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍, പ്രിവെന്റീവ് ഓഫിസര്‍മാരായ അനില്‍കുമാര്‍, മണികണ്ഠന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിപിന്‍, വിശാഖ്, സുബിന്‍, ബിജു, ശാഹീന്‍, എക്സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Youth nabbed with 13.5 kg cannabis, Thiruvananthapuram, News, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.