Cremated | വീണ്ടുമൊരു യഥാർഥ കേരള സ്റ്റോറി; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് യൂത് ലീഗ് പ്രവർത്തകർ

 


കാസർകോട്: (www.kvartha.com) തെരുവത്തെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർണാടക സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് യൂത് ലീഗ് പ്രവർത്തകർ മാതൃകയായി. വർഷങ്ങളായി ലോടറി വിൽപന നടത്തുന്ന വി ബാസപ്പ (65) യെ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Cremated | വീണ്ടുമൊരു യഥാർഥ കേരള സ്റ്റോറി; കർണാടക സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് യൂത് ലീഗ് പ്രവർത്തകർ

മരണ വിവരമറിഞ്ഞ് സഹോദരന്‍ എത്തിയിരുന്നുവെങ്കിലും വര്‍ഷങ്ങളായി കാസര്‍കോട്ട് തന്നെ താമസിക്കുന്നതിനാല്‍ ഇവിടെ തന്നെ സംസ്‌കരിക്കാന്‍ സന്നദ്ധത അറിയിക്കുകയും സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം തേടുകയുമായിരുന്നു. ഇതോടെയാണ് യൂത് ലീഗ് നേതാക്കൾ സംസ്‌കരിക്കാൻ മുന്നോട്ട് വന്നത്.

കാസർകോട് നഗരസഭ മുസ്‌ലിം ലീഗ് കൗൺസിലർ മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടിയുടെ നേതൃത്വത്തിൽ മുസ്‌ലിം യൂത് ലീഗ് നേതാക്കളായ അജ്മൽ തളങ്കര, അശ്ഫാഖ് അബൂബകർ തുരുത്തി, മുസമ്മിൽ എസ് കെ ഫിർദൗസ് നഗർ എന്നിവർ ചേർന്നാണ് സംസ്‌കാരം നടത്തിയത്.

Keywords: News, Kasaragod, Kerala, Dead Body, Muslim Youth League, Social Workers, Thuruthi, Youth League workers cremated dead body of Karnataka native. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia