കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം പോരാട്ട വീഥിയില്‍ നവജാഗരണത്തിന് യുവത സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നവയൗവ്വനം നൈതിക രാഷ്ട്രീയത്തിന് എന്ന പ്രമേയത്തില്‍ ആരംഭിച്ച ദ്വിദിന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍കാല നേതാക്കള്‍ വരിച്ച ത്യാഗം സ്മരണീയമാണെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പുതിയ തലമുറക്ക് ഏറ്റെടുക്കാനുള്ള ദൗത്യം പുതിയതാണ്. കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ യുവതലമുറക്ക് സാധിക്കണം. മണ്‍മറഞ്ഞ നേതാക്കള്‍ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തിനും സമൂഹത്തിനും ഗുണകരമാകുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അഹോരാത്രം പരിശ്രമിക്കണമെന്ന് ഹൈദരലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
തിങ്കളാഴ്ച ഞ്ച് സെഷനുകളിലായി നടക്കുന്ന പ്രതിനിധി സംഗമത്തോടെ സമ്മേളനം സമാപിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പഞ്ചായത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, കോഴിക്കോട് ജില്ലാപ്രസിഡന്റ് പി.കെ. കെ ബാവ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മഞ്ഞളാംകുഴി അലി എം.എല്‍.എ, സി.മോയിന്‍കുട്ടി എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. നാലകത്ത് സൂപ്പി, പി.വി മുഹമ്മദ് അരീക്കോട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം സാദിഖലി നന്ദി പറഞ്ഞു.

Keywords: Muslim-League, Muslim-youth-League, Kozhikode, Kerala, Politics,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.