SWISS-TOWER 24/07/2023

Complaint | പരിയാരത്തെ സിപിഎം പാര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനത്തിലൂടെയാണെന്ന് ആരോപണം; യൂത് ലീഗ് നേതാവ് പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ സി പി എം പാര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത് നിയമലംഘനത്തിലൂടെയാണെന്ന് ആരോപണം. സിപിഎം പരിയാരം ലോകല്‍ കമിറ്റി ഓഫീസിന്റെ നികുതിവെട്ടിപ്പ് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗ് പരാതി നല്‍കി.

സിപിഎം തളിപ്പറമ്പ് ഏരിയ കമിറ്റി സെക്രടറിയുടെ അധീനതയിലുള്ള പരിയാരം ചിതപ്പിലെ പൊയിലിലെ സി പി എം പരിയാരം ലോകല്‍ കമിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം കെട്ടിട നികുതി ഇനത്തില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തി പഞ്ചായതിനെ കബളിപ്പിച്ച നടപടിയില്‍ സമഗ്ര അന്വേഷണം നടത്തി നികുതി വെട്ടിപ്പ് തടയാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത് ലീഗ് പരിയാരം പഞ്ചായത് പ്രസിഡന്റ് പിവി അശറഫ് ആണ് പഞ്ചായത് സെക്രടറിക്ക് പരാതി നല്‍കിയത്.

Complaint | പരിയാരത്തെ സിപിഎം പാര്‍ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനത്തിലൂടെയാണെന്ന് ആരോപണം; യൂത് ലീഗ് നേതാവ് പരാതി നല്‍കി

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് 12 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടം നിരവധി തവണകളായി പുനര്‍നിര്‍മിച്ച് ഏതാണ്ട് 3000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള കെട്ടിടത്തോടയാണ് നിലവിലുള്ളത്. എന്നാല്‍ പഞ്ചായത് രേഖകളില്‍ വാസഗൃഹം എന്ന ഗണത്തില്‍ ഉള്‍പെടുത്തി 151 രൂപയാണ് വര്‍ഷങ്ങളായി ഇതിന് നികുതി അടക്കുന്നതെന്നാണ് ആരോപണം.

പൊതുജനങ്ങളുടെ വാസഗൃഹത്തിന് കൃത്യമായി നികുതി പിരിക്കുകയും പഞ്ചായത് ഭരണത്തിന്റെ തണലില്‍ രാഷ്ട്രീയ പാര്‍ടി ഓഫീസുകള്‍ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്യുകയാണെന്ന് പിപി അശ്റഫ് തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.

സര്‍കാറിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തുവാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പഞ്ചായതിനെതിരെ പരസ്യപ്രക്ഷോഭം ആരംഭിക്കുമെന്നും പരാതിക്കാരന്‍ മുന്നറിയിപ്പു നല്‍കി.

Keywords: Youth league leader lodged a complaint against CPM party office, Kannur, News, Youth League Leader, Complaint, Politics, Protest, Panchayat, Allegation, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia