പാര്‍ട്ടി മന്ത്രിമാരുടെ വാലുകളായി അധഃപതിച്ചു; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ലീഗ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 08.06.2016) മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്ത്. കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് അംഗങ്ങള്‍ നേതാക്കള്‍ക്കെതിരെ പ്രതികരിച്ചത്. പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയാകേണ്ട യൂത്ത് ലീഗ് പാര്‍ട്ടി മന്ത്രിമാരുടെ വാലുകളായി അധഃപതിച്ചെന്ന് അംഗങ്ങള്‍ വിലയിരുത്തി.

ജയിക്കാന്‍ കഴിയുന്ന സീറ്റുകള്‍ യൂത്ത് ലീഗിനു ലഭിക്കാത്തതില്‍ യോഗത്തില്‍ കടുത്ത പ്രതിഷേധമുണ്ടായി. സംഘടന എന്ന നിലയില്‍ യൂത്ത് ലീഗിന് സ്വാതന്ത്ര്യമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ മുസ്‌ലിം ലീഗ് പരാജയപ്പെട്ടു. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അടക്കമുള്ള ചിലരെ വീണ്ടും മത്സരിപ്പിച്ചത് അബദ്ധമായി.

വനിതകള്‍ക്കും യുവാക്കള്‍ക്കും ഇക്കാലത്തല്ലെങ്കില്‍ ഇനി ഏതു കാലത്തു പ്രാതിനിധ്യം ഉണ്ടാകാനാകുക. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനാധിപത്യ സ്വഭാവം വരണം. തിരുവമ്പാടിയിലും കൊടുവള്ളിയിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണം പ്രദേശത്തെ ജനാഭിലാഷം കണക്കിലെടുത്തു സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്തതാണ്.

മുസ്‌ലിം ലീഗിനു മത്സരിക്കാന്‍ കിട്ടുന്ന സീറ്റുകളില്‍ പ്രാദേശികവാദം പറയുന്നത് ശരിയല്ല. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നയപരമായ വിഷയങ്ങളില്‍ മുസ്‌ലിം ലീഗിനു നിലപാടില്ലാതെ പോയി. നിലവിളക്ക് വിവാദത്തില്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ പറയുന്നതു പാര്‍ട്ടിയുടെ നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു.

മുസ്‌ലിം യൂത്ത് ലീഗിന്റെ കടുത്ത അമര്‍ഷം നേതൃത്വത്തെ അറിയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലിയെയും ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിനെയും യോഗം ചുമതലപ്പെടുത്തി.

മനോരമ പത്രമാണ് ഇക്കാര്യം റിപോർട്  ചെയ്തത്.

പാര്‍ട്ടി മന്ത്രിമാരുടെ വാലുകളായി അധഃപതിച്ചു; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ലീഗ്

Keywords: Muslim-League, Muslim-youth-League, IUML, P.K Abdul Rab, Malappuram, Kozhikode, Kerala, Assembly Election, Election-2016, PM Sadikhali, CK Subair.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia