വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് രണ്ടു ദിവസത്തിന് ശേഷം മരിച്ചു; അപകടം നഴ്സായ സഹോദരിയെ ആശുപത്രിയില്‍ വിട്ട് മടങ്ങുമ്പോള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com 11.05.2020) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് രണ്ടു ദിവസത്തിന് ശേഷം മരിച്ചു. മനക്കൊടി നടുമുറി സ്റ്റുഡന്‍സ് റോഡില്‍ അറയ്ക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ പ്രിന്‍സാണ് (29) മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ്. നഴ്സായ സഹോദരിയെ ആശുപത്രിയില്‍ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് രണ്ടു ദിവസത്തിന് ശേഷം മരിച്ചു; അപകടം നഴ്സായ സഹോദരിയെ ആശുപത്രിയില്‍ വിട്ട് മടങ്ങുമ്പോള്‍

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അമല ആശുപത്രിയില്‍ നഴ്‌സായ സഹോദരി അഞ്ജു ജോവിനെ ജോലിയ്ക്ക് കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് പ്രിന്‍സ് സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.

പിന്നീട് പടിഞ്ഞാറെ കോട്ട ചുങ്കത്തിനടുത്ത് റോഡില്‍ ഒരാള്‍ സ്‌കൂട്ടറടക്കം വീണ് കിടക്കുന്ന വിവരം സമീപത്തെ വീട്ടുകാരാണ് പോലീസിലും ആക്ട്‌സ് പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ആക്ട്‌സ് പ്രവര്‍ത്തകര്‍ എത്തി യുവാവിനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.


തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിന്‍സ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് മരിക്കുകയായിരുന്നു. മാതാവ്: ഓമന.

Keywords:  News, Kerala, Thrissur, Youth, Death, bike, Accident, Nurse, hospital, Treatment, Youth killed in a road accident in Thrissur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia