Accidental Death | തലശേരിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സഹയാത്രികന് ഗുരുതരം
Aug 4, 2024, 20:42 IST
Photo: Arranged
ADVERTISEMENT
ന്യൂ മാഹി പുന്നോല്‍ പള്ളിക്കുന്നിലെ പറക്കാട്ട് ബശീറിന്റെയും ടികെ ശെമീറയുടെയും മകന്‍ ബശാഹിര്‍ (25) ആണ് മരിച്ചത്.
കണ്ണൂര്‍: (KVARTHA) തലശേരി നഗരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. സഹയാത്രികന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചിറക്കര കീഴന്തിമുക്ക് റോഡില്‍ ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് അപകടം. ന്യൂ മാഹി പുന്നോല്‍ പള്ളിക്കുന്നിലെ പറക്കാട്ട് ബശീറിന്റെയും ടികെ ശെമീറയുടെയും മകന്‍ ബശാഹിര്‍ (25) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
