Youth injured | പൊലീസ് കായികക്ഷമതാ പരിശോധനയ്ക്കിടെ ഉദ്യോഗാർഥിയുടെ കാലൊടിഞ്ഞു; എല്ല് പൊട്ടി

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) പൊലീസ് സേനാ റിക്രൂട്മെന്റിനോടനുബന്ധിച്ചുള്ള ഫിസികൽ ടെസ്റ്റിനിടെ വീണ് ഉദ്യോഗാർഥിയുടെ കാലെല്ല് പൊട്ടി. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ മാങ്ങാട്ട് പറമ്പിലുള്ള പൊലീസ് ട്രെയിനിങ് മൈതാനത്ത് വെച്ചാണ് സംഭവം. കായിക പരിശോധനയ്ക്കിടെ ഹൈജംപ് ചെയ്യവെയാണ് ചെറുപുഴ സ്വദേശിയായ വരുൺ രാജ് (28) വീഴുകയും വലത് കാൽ എല്ല് പൊട്ടുകയും ചെയ്തത്.                          

Aster_MIMS

Youth injured | പൊലീസ് കായികക്ഷമതാ പരിശോധനയ്ക്കിടെ ഉദ്യോഗാർഥിയുടെ കാലൊടിഞ്ഞു; എല്ല് പൊട്ടി

ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ എല്ല് പൊട്ടിയത് കണ്ടതിനെത്തുടർന്ന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താൻ അഡ്മിറ്റ് ചെയതിരിക്കയാണ്. പൊലീസിലേക്ക് പിഎസ്സി പരീക്ഷയെഴുതി മെഡികൽ പരിശോധന വിജയിച്ച് കായിക ടെസ്റ്റ് കാലത്ത് നടക്കുമ്പോഴാണ് അപകടമുണ്ടായത്. ആദ്യ ഐറ്റമായ ഓട്ടത്തിൽ നല്ല നിലയിൽ ഫിനിഷ് ചെയ്തിരുന്നതായി വരുൺ രാജ് പറഞ്ഞു.

Keywords: Youth injured during the police fitness test, Kerala,Kannur,News,Top-Headlines,Police,Injured,Hospital.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia