ക്രിക്കറ്റ് കളിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആര്‍ എസ് എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റ് ഗുരുതരം

 


ADVERTISEMENT

തൊടിയൂര്‍: (www.kvartha.com 23.04.2019) ക്രിക്കറ്റ് കളിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരം. കാട്ടൂര്‍ തെക്കതില്‍ ഗോപിയുടെ മകന്‍ കൃഷ്ണകുമാര്‍(23) എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക​ല്ലു​ക​ട​വി​ന് സ​മീ​പം കാ​ട്ടൂർ കു​ന്നും​പു​റ​ത്ത് തിങ്കളാഴ്ച രാ​ത്രി 7.30 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​വി​ടെ ര​ണ്ടു സം​ഘ​ങ്ങൾ സ്ഥി​ര​മാ​യി ക്രി​ക്ക​റ്റ് ക​ളി​യിൽ ഏർ​പ്പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്​ച ഈ സം​ഘ​ങ്ങൾ ത​മ്മിൽ വാ​ക്കേ​റ്റ​​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. അ​തി​ന്റെ തു​ടർ​ച്ച​യാ​ണ് തിങ്കളാഴ്ചത്തെ സം​ഭ​വം.

 ക്രിക്കറ്റ് കളിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആര്‍ എസ് എസ് പ്രവര്‍ത്തകനായ  യുവാവിന് വെട്ടേറ്റ് ഗുരുതരം

പു​റ​ത്തുനി​ന്നെ​ത്തി​യ എ​സ്. ഡി. പി. ഐ പ്ര​വർത്തക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ആർ.എ​സ് എ​സ് ആ​രോ​പി​ക്കു​ന്നു. ഒ​രു എ​സ്.ഡി. പി. ഐ പ്ര​വർ​ത്ത​ക​ന് പ​രി​ക്കേറ്റ​തായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth injured after cricket match conflict, Alappuzha, Medical College, Clash, RSS, SDPI, Injured, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia