Complaint | കരാറില്‍ ഒപ്പിടീപ്പിച്ച് അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതി; ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ യുവ നടന്‍ ഹൈകോടതിയില്‍; 'ദൃശ്യങ്ങള്‍ പിടിച്ചെടുക്കണം'
Oct 28, 2022, 15:45 IST
കൊച്ചി: (www.kvartha.com) കരാറില്‍ ഒപ്പിടീപ്പിച്ച് അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ യുവ നടന്‍ ഹൈകോടതിയെ സമീപിച്ചു. വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തെറ്റിദ്ധരിപ്പിച്ച് കൃത്യമായ കരാര്‍ വിവരങ്ങള്‍ കൈമാറാതെ സീരീസില്‍ അഭിനിയിപ്പിച്ചെന്നും തന്റെ ജീവിതം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവനടന്‍ ഹൈകോടതിയെ സമീപിച്ചത്. യെസ്മ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയാണ് ഹര്‍ജി. നിര്‍ബന്ധിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്നും ഭീഷണി ഉണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
കരാറില്‍ നിന്ന് പിന്മാറിയാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ചോദിച്ചെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
അശ്ലീല ഒടിടി സീരീസില്‍ പൂര്‍ണനഗ്‌നനായി അഭിനയിപ്പിച്ചെന്ന യുവ നടന്റെ പരാതിയില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ നടന്റെ പരാതിയിലാണ് കേസ്. യെസ്മ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും സംവിധായികക്കുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കരാര്‍ ലംഘിച്ച് നഗ്‌നനായി അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.
90 ശതമാനം നഗ്‌നനനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്‌ഫോം അധികൃതരുടേയും വിശദീകരണം. ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നുമാണ് നടന്റെ പരാതി.
യുവനടന്റെ പരാതിയില്‍ പ്രതിയായ ഒടിടി പ്ലാറ്റ്‌ഫോമിന്റെ നടത്തിപ്പുകാരിയും സീരീസിന്റെ സംവിധായികയുമായ യുവതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സമൂഹത്തിലെ ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധങ്ങളാണ് പൊലീസിനെ ആദ്യം നടപടി എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചതെന്ന് ആരോപണമുണ്ട്. വ്യാജ പേരിലാണ് യുവതി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും നേരത്തേ കൊച്ചിയും മറ്റു നഗരങ്ങളും കേന്ദ്രീകരിച്ച് ലൈംഗിക തൊഴില്‍ ഇടപാട് ഉള്‍പെടെ നടത്തിയിരുന്നെന്നും പറയുന്നു. കൊച്ചിയില്‍ ഇത്തരത്തിലുള്ള ഇടപാട് നടത്തുന്ന ചിലരുമായുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നതായും റിപോര്‍ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.