Attacked | 'കണ്ണൂരില്‍ പിതാവിന്റെ വെട്ടേറ്റ് 19കാരന്‍ ഗുരുതരാവസ്ഥയില്‍'
Feb 19, 2023, 15:39 IST
കണ്ണൂര്‍: (www.kvartha.com) പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരമായി പരുക്കേറ്റതായി പൊലീസ്. പരിയാരം കോരന്‍പീടികയില്‍ ഞായറാഴ്ച പുലര്‍ചെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോരന്‍പീടികയിലെ ശിയാസി(19) നെയാണ് പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദ്(51) വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കാലിനും കൈക്കും ഉള്‍പ്പെടെ പത്തോളം വെട്ടേറ്റെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെട്ടേറ്റ ശിയാസിനെ ഉടന്‍തന്നെ മംഗ്ലൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസമയം അബ്ദുള്‍ നാസറും ശിയാസും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നുള്ളൂ. മാതാവ് ബന്ധുവീട്ടിലായിരുന്നു. കുറച്ചുദിവസം മുന്‍പ് പിതാവും മകനും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്. പുലര്‍ചെ നാലരയോടെ വൈദ്യുതി പോയപ്പോള്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയ ശിയാസിനെ പിതാവ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.
കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ശിയാസിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട അബ്ദുള്‍ നാസറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, സംഭവം നടന്നയുടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും ഏറെ വൈകിയാണ് എത്തിയതെന്ന് സമീപവാസികള്‍ പരാതിപ്പെടുന്നു.

Keywords: Youth Hospitalized After Being Attacked, Kannur, News, Police, Attack, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.