Arrested | കണ്ണൂര്‍ നഗരത്തില്‍ എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നഗരത്തിലെ തെക്കി ബസാര്‍ മൊട്ടമ്മല്‍ റോഡില്‍ വച്ച് കണ്ണൂര്‍ റെയ്ന്‍ജ് എക്സൈസ് സംഘത്തിന്റെ വാഹനപരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി നദീറിനെ(28) ആണ് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ എക്സൈസ് പിടികൂടിയത്.

കണ്ണൂര്‍ എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ജനാര്‍ദനന്‍ പി പിയും സംഘവുമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. 4.931 ഗ്രാം കഞ്ചാവും 4.631 ഗ്രാം എം ഡി എം എയും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

Arrested | കണ്ണൂര്‍ നഗരത്തില്‍ എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
 

ബംഗ്ലൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നും കഞ്ചാവും കൊണ്ടുവന്ന് തളിപ്പറമ്പിലും കണ്ണൂര്‍ ജില്ലയുടെ മറ്റുഭാഗങ്ങളിലും വില്‍പന നടത്തിവരികയായിരുന്നു നദീര്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തളിപ്പറമ്പിലെ ധര്‍മശാല കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ധര്‍മശാലയിലെ രണ്ടു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അടക്കമുളള വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയതിന്റെ കോള്‍ ലിസ്റ്റും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗൂഗിള്‍പേ വഴിയാണ് ഇയാള്‍ പണം സ്വീകരിച്ചു മയക്കുമരുന്ന് രഹസ്യമായി എത്തിച്ചു നല്‍കിയിരുന്നത്. പ്രതിക്കെതിരെ എന്‍ ഡി പി എസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെ എന്‍ ഡി പി എസ് ആക്ടുപ്രകാരം കേസുണ്ടായിരുന്ന നദീര്‍ രണ്ടുമാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞിറങ്ങിയതിനു ശേഷമാണ് വീണ്ടും മയക്കുമരുന്ന് വില്‍പന സജീവമാക്കിയത്.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത്, വി കെ വിനോദ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി ജിതേഷ് എന്നിവരുണ്ടായിരുന്നു.

Keywords: Youth Held With Ganja, MDMA, Kannur, News, Arrested, Ganja, MDMA, Raid, Secret Message, Remand, Excise, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia