Arrested | എംഡിഎംഎയും കഞ്ചാവുമായും 19 കാരന്‍ പിടിയില്‍; 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് എക്‌സൈസ്

 


കൊട്ടാരക്കര: (www.kvartha.com) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മിലന്‍ എം ജോര്‍ജ് (19) ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ കുറേദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.

ആറുമുറിക്കട കേന്ദ്രീകരിച്ച് സംശയാസ്പദമായി യുവാക്കള്‍ തമ്പടിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 3.535 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.


Arrested | എംഡിഎംഎയും  കഞ്ചാവുമായും 19 കാരന്‍ പിടിയില്‍; 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് എക്‌സൈസ്

എന്‍ഡിപിഎസ് നിയമ പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടങ്ങിയതായി കൊട്ടാരക്കര എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സഹദുല്ല അറിയിച്ചു.

എഴുകോണ്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി പോള്‍സന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ വഹാബ്, പ്രിവന്‍ഡിവ് ഓഫിസര്‍മാരായ എന്‍ ബിജു, എന്‍ സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എവേഴ്‌സന്‍ ലാസര്‍, ശ്രീജിത്, ശരത്, സിദ്ധു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സൂര്യ, എക്സൈസ് ഡ്രൈവര്‍ നിതിന്‍ എന്നിവര്‍ പങ്കെടുത്തു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Youth held with ganja and MDMA, Kollam, News, Drugs, Arrested, Police, Kerala.







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia