Arrested | കണ്ണൂരില്‍ വീട്ടില്‍ നിന്നും 60 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ നിന്നും 60 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എടചൊവ്വയില്‍ ഉളിക്കല്‍ സ്വദേശി ഇ റോയി(34) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ കൂടെയുണ്ടായിരുന്ന എടചൊവ്വ സ്വദേശി ഷഗില്‍ രക്ഷപ്പെട്ടു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഷഗിലിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Arrested |  കണ്ണൂരില്‍ വീട്ടില്‍ നിന്നും 60 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇവിടെ നിന്നും 50,000 രൂപയും പൊലീസ് കണ്ടെടുത്തു. എസ് ഐ മഹിജന്‍, എ എസ് ഐ അജയന്‍, സി പി ഒ മാരായ അജിത്, മഹേഷ്, മിഥുന്‍, ഷിജില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ നഗരത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

Keywords: Youth Held With Ganja, Kannur, News, Drugs, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia