SWISS-TOWER 24/07/2023

റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം, ആര്‍ പി എഫ് ഉദ്യോഗസ്ഥനും പരിക്ക്

 


ADVERTISEMENT

ഷൊര്‍ണൂര്‍: (www.kvartha.com 05.08.2015) ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

അന്യ സംസ്ഥാനക്കാരനായ യുവാവ് ഇരുമ്പുവടികൊണ്ട് സ്‌റ്റേഷനിലെ യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.  മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആക്രമണത്തിന് ശേഷം കംപാര്‍ട്ട്‌മെന്റില്‍ കയറിയൊളിച്ച അക്രമിയെ റെയില്‍വേ സുരക്ഷാ സേന പിന്നീട് പിടികൂടി. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബാബുരാജ് എന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം അക്രമി മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം, ആര്‍ പി എഫ് ഉദ്യോഗസ്ഥനും പരിക്ക്

Also Read:
നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി പോലീസ് പിന്തുടര്‍ന്ന് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

Keywords:   Railway, Injured, Treatment, hospital, Youth, Thrissur, Medical College, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia