എം എ യൂസഫലിയുടെ മകന്‍ ചമഞ്ഞ് നക്ഷത്ര ഹോട്ടലില്‍ താമസിച്ച് തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 02.10.2015) പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ മകന്‍ ചമഞ്ഞ് നക്ഷത്ര ഹോട്ടലില്‍ താമസിച്ച് തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയില്‍. തൃശൂര്‍ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് പോലീസ് പിടിയിലായത്.

യൂസഫലിയുടെ മകനെന്നും മരുമകനെന്നും സഹോദരന്റെ മകനെന്നുമൊക്കെയാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. മുംബൈ ജുഹൂവിലെ നക്ഷത്ര ഹോട്ടലില്‍ എം.എ. യൂസഫലിയുടെ ബന്ധുവെന്ന്  പറഞ്ഞ് താമസിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് പോലീസിന്റെ വലയിലാകുന്നത്.

എം.എ. യൂസഫലിയുടെ പേരു പറഞ്ഞ് ഒരാള്‍ തട്ടിപ്പു നടത്തുന്നതായി യൂസഫലിയുടെ മാനേജര്‍
പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. മുംബൈയിലെ നക്ഷത്ര ഹോട്ടലില്‍ ഇയാള്‍ താമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് വെള്ളിയാഴ്ച രാവിലെ വിമാന മാര്‍ഗം മുംബൈയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. വിമാനമാര്‍ഗം തന്നെ തിരുവനന്തപുരത്തെത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇയാള്‍ നടത്തിയ തട്ടിപ്പുകളുടെ വ്യാപ്തി അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു. എം.എ. യൂസഫലിക്ക് പുറമെ മറ്റു പല പ്രമുഖരുടെ പേരുകളും ഇയാള്‍ തട്ടിപ്പു നടത്താനായി  ഉപയോഗിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

എം എ യൂസഫലിയുടെ മകന്‍ ചമഞ്ഞ് നക്ഷത്ര ഹോട്ടലില്‍ താമസിച്ച് തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയില്‍

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia