Snake Bite | ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസിക പ്രകടനം; ഒടുവില്‍ പാമ്പ് കടിയേറ്റ് യുവാവ് ആശുപത്രിയില്‍
Mar 5, 2024, 15:38 IST
തൃശൂര്‍: (KVARTHA) ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്റെ സാഹസിക പ്രകടനം. ഒടുവില്‍ പാമ്പ് കടിയേറ്റ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍ കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്.
വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി കാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തിച്ചിരുന്നു.
പിന്നീട് ഇന്നര്‍ റോഡില്‍നിന്ന് നാരായണാലയം ഭാഗത്തേക്കു ഇഴഞ്ഞു നീങ്ങിയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു.
പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസ പ്രകടനം നടത്തുകയും ചെയ്തു. ഇതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഇതോടെ പാമ്പിനെ സെക്യൂരിറ്റി കാബിന് നേരെ ഇയാള്‍ വലിച്ചെറിഞ്ഞു.
തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ഉടന്‍തന്നെ ദേവസ്വം മെഡികല്‍ സെന്ററില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രുഷ നല്‍കിയശേഷം തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് ഇവര്‍ പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

Keywords: Youth Gets Bitten By Cobra, hospitalized, Thrissur, News, Snake Bite, Hospital, Treatment, Guruvayur Temple, Security, Police, Forest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.