വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവം; യുവാവ് അറസ്റ്റില്‍
Sep 20, 2021, 20:19 IST
വര്‍ക്കല: (www.kvartha.com 20.09.2021) വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനു സമീപത്തെ ഒരാളെ വിവാഹം കഴിച്ചു വര്‍ക്കലയില്‍ താമസിച്ച് റിസോര്‍ട് നടത്തി വരികയായിരുന്ന വിദേശവനിതയെയാണ് അപമാനിച്ചത്.
വര്‍ക്കല പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ടൂറിസ്റ്റ് റിസോര്‍ടിന് സമീപം ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. സ്കൂടെറില്‍ വന്ന ബര്‍മുഡയും മഞ്ഞ ഷര്‍ടും ധരിച്ച യുവാവ് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
വര്‍ക്കല പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Youth from Varkala has been arrested for trying to molest a foreign woman, Molestation, Arrested, Complaint, Kerala, Police, Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.